എഡിഎംആറിൻ്റെ വാദങ്ങൾ തള്ളി മേയർ ആര്യ രാജേന്ദ്രൻ. പിറ്റ് ലൈനിന് താഴെയുള്ള മാല്യന്യങ്ങളുടെ ചുമതല റെയിൽവേയ്ക്ക് തന്നെയാണെന്ന് മേയർ. റെയിൽവേയുടെ ഖരമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുമെന്ന വാദം ശരിയല്ല, അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ തെളിയിക്കട്ടെയെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
ടണലിൽ റെയിൽവേയുടെ ഖരമാലിന്യം നിക്ഷേപിക്കുന്നത് ഇന്നലെ നടത്തിയ തെരച്ചിൽ തന്നെ തെളിഞ്ഞിരുന്നുവെന്നും, ഭാവിയിൽ മാലിന്യ സംസ്കരണം സംബന്ധിച്ച് റെയിൽവേ മറുപടി പറയേണ്ടി വരുമെന്നും മേയർ. മനുഷ്യ വിസർജ്യം അടക്കമുള്ള മാലിന്യം സംസ്കരിക്കാൻ റെയിൽവേ പ്രോപ്പർട്ടിയിൽ സംവിധാനം ഉണ്ടോയെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
റെയിൽവേയുടെ മാലിന്യവും തോട്ടിലാണ് ഒഴുകുന്നത്. വരും ദിവസങ്ങളിൽ എങ്ങനെ മാലിന്യ നീക്കം ചെയ്യുമെന്ന് റെയിൽവേ നഗരസഭയെ ബോധ്യപ്പെടുത്തണം. നൽകിയിട്ടുള്ള മുഴുവൻ നോട്ടീസും ഹാജരാക്കാൻ തയ്യാറാണെന്ന് മേയർ. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here