സച്ചിൻദേവ് എംഎൽഎയ്‌ക്കും മേയർ ആര്യയ്‌ക്കും പെൺകുഞ്ഞ് പിറന്നു

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവിനും കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആണ് സച്ചിൻ ദേവ്. ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും.

also read; ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതിയുമായി കൊല്ലം കെഎസ്ആര്‍ടിസി

ബാലസംഘ കാലം മുതലുള്ള പരിചയമാണ് പിന്നീട് ഇരുവരുടെയും വിവാഹത്തിലേക്കെത്തിയത്. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറായത്. 2022 സെപ്റ്റംബർ നാലിനായിരുന്നു ആര്യയുടെയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവിന്റെയും വിവാഹം.

also read; വള്ളംകളി ആവേശത്തിനായി പുന്നമടക്കായൽ ഒരുങ്ങി; ട്രോഫി പര്യടനം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News