വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന രീതിയിൽ വിഷയം കാണരുത്; മോശം ആയിട്ടാണ് ഡ്രൈവർ പെരുമാറിയത്: മേയർ ആര്യ രാജേന്ദ്രൻ

കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വാഹനത്തിനു സൈഡ് കൊടുത്തില്ല എന്ന രീതിയിൽ ഈ വിഷയം കാണരുത്. മോശം ആയിട്ടാണ് ഡ്രൈവർ പെരുമാറിയത്. ലഹരി വസ്തു വലിച്ചെറിഞ്ഞു. പൊലീസ് എത്തിയ ശേഷം ആണ് പ്രതികരണം മാന്യമായത്. ഈ ഡ്രൈവർക്ക് എതിരെ മുൻപും അശ്രദ്ധമായി വാഹനം ഓടിച്ചതിനു കേസ് ഉണ്ട്. 2017 ൽ വേറെ ഒരു കേസും ഉണ്ട്.

Also Read: എങ്ങനെ നൂറിലധികം ടെസ്റ്റുകൾ നടത്തിയെന്ന് ബോധ്യപ്പെടുത്തണം; എംവിഡി ഉദ്യോഗസ്ഥർക്ക് ടെസ്റ്റ് നടത്താൻ നിർദേശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

നിരന്തരമായി പ്രശനങ്ങൾ ഉണ്ടാക്കുന്ന ഡ്രൈവർ ആണ്. സ്ത്രീകൾ ആയ തങ്ങൾക്ക് എതിരെ മോശം പെരുമാറ്റം ആണ് ഉണ്ടായത്. ലൈംഗിക ചേഷ്ട കാണിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. ജനപ്രതിനിധികൾ എന്നത് കൊണ്ടാണ് മാധ്യമങ്ങൾ ഇത്തരത്തിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.

Also Read: ‘ബിജെപിക്കെതിരെ ജാഗ്രത വേണം’, ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് ഷുക്കൂർ വക്കീലിനെതിരെ സംഘപരിവാറിന്റെ വർഗീയ പരാമർശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News