സുസ്ഥിര വികസനത്തിനായുള്ള യു എൻ ഹാബിറ്റാറ്റ് ഷാങ്ഹായ് ഗ്ലോബൽ അവാർഡ് ഏറ്റുവാങ്ങി മേയർ ആര്യ രാജേന്ദ്രൻ

സുസ്ഥിര വികസനത്തിനായുള്ള യു എൻ ഹാബിറ്റാറ്റ് ഷാങ്ഹായ് ഗ്ലോബൽ അവാർഡ് ഏറ്റുവാങ്ങി മേയർ ആര്യ രാജേന്ദ്രൻ. ഈജിപ്തിൽ ഇന്ന് നടന്ന ചടങ്ങിൽ വെച്ചാണ് അവാർഡ് ഏറ്റുവാങ്ങിയത്. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും നഗരസഭയിലെ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ തിരുവനന്തപുരം നഗരസഭയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്നും അവാർഡ് ഏറ്റുവാങ്ങിയ ശേഷം മേയർ പറഞ്ഞു. ഫേസ്ബുക്കിൽ മേയർ അവാർഡ് ഏറ്റുവാങ്ങിയ ഫോട്ടോയും കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

സുസ്ഥിര വികസനത്തിനായുള്ള UN Habitat – Shanghai ഗ്ലോബൽ അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക്…
UN Habitat, Shanghai മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിൽ നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള അന്താരാഷ്ട്ര അവാർഡിന് (UN Habitat – Shanghai ഗ്ലോബൽ അവാർഡ്) തിരുവനന്തപുരം നഗരസഭയെ തിരഞ്ഞെടുത്തു. നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കി 2030ലെ അജണ്ടയും പുതിയ നഗര അജണ്ടയും നടപ്പിലാക്കുന്നതിൽ ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പുരോഗതിയ്ക്കും നേട്ടങ്ങൾക്കുമാണ് UN Habitat – Shanghai ഗ്ലോബൽ അവാർഡ് നൽകുന്നത്.

മുൻ വർഷങ്ങളിൽ UN Habitat – Shanghai ഗ്ലോബൽ അവാർഡിന് അർഹമായ മറ്റു നഗരങ്ങൾ: ബ്രിസ്ബെയിൻ (ഓസ്ട്രേലിയ), ഫുസു (ചൈന), ജോർജ് ടൗൺ (മലേഷ്യ), കംപാല (ഉഗാണ്ട), സാൽവഡോർ (ബ്രസീൽ) എന്നിവയാണ്. ഈ നിരയിലേക്കാണ് നമ്മുടെ നഗരവും എത്തിച്ചേർന്നിരിക്കുന്നത് എന്നത് തിരുവനന്തപുരത്തുകാർക്ക് മാത്രമല്ല മുഴുവൻ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്. രാജ്യത്ത് ഈ അംഗീകാരം കിട്ടിയ ഏക നഗരവും നമ്മുടെ തിരുവനന്തപുരമാണ്.

ഈജിപ്തിൽ ഇന്ന് നടന്ന ചടങ്ങിൽ വെച്ച് Habitat – Shanghai ഗ്ലോബൽ അവാർഡ് ഏറെ അഭിമാനത്തോടെ UN Under secretary General Ms Anaclaudia Rossbach ൽ നിന്നും ഏറ്റുവാങ്ങി. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും നഗരസഭയിലെ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ തിരുവനന്തപുരം നഗരസഭയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിട്ടുള്ള സംസ്ഥാന സർക്കാരിനും തദ്ദേശസ്വയം ഭരണ വകുപ്പിന് നന്ദി രേഖപെടുത്തുന്നു. ഈ അവാർഡ് നേട്ടം നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് കൂടെ നിൽക്കുന്ന, എല്ലാ സഹകരണവും നൽകിയ നഗരത്തിലെ ജനങ്ങൾക്ക് സമർപ്പിക്കുകയാണ്.

നമ്മുടെ നഗരം ഒരു വൻവികസനകുതിപ്പിന് ഒരുങ്ങുന്ന ഘട്ടത്തിലാണ് ഈ അന്താരാഷ്ട്ര അവാർഡ് എന്നത് ഇരട്ടിമധുരമാണ്. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ പോകുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം അതിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങുന്ന വേളയിലാണ് ഈ അംഗീകാരം എന്നത് ഇനിയും കൂടുതൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകാനുള്ള കരുത്തും ഊർജ്ജവും നമുക്ക് എല്ലാവർക്കും നൽകും. അതിനായി നമുക്കൊരുമിച്ചു മുന്നേറാം… നമ്മുടെ നഗരത്തെ സ്മാർട്ടാക്കാം …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News