‘ഇനിയിപ്പോ ഇതെങ്ങാനും കണ്ടിട്ടാണോ എന്തോ… ഇത് സിനിമയാണെന്ന് അദ്ദേഹത്തെ ഒന്നറിയിക്കണേ’; രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ആര്യാ രാജേന്ദ്രന്‍

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തെ പരിഹസിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇനിയിപ്പോ ഇതെങ്ങാനും കണ്ടിട്ടാണോ എന്തോ, ഇത് സിനിമയാണെന്ന് അദ്ദേഹത്തെ ഒന്നറിയിക്കണേ എന്നാണ് മേയര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രളയം എന്ന പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അപകടത്തില്‍പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News