തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെട്ട എല്ലാവിടത്തേക്കും വെള്ളം എത്തുന്നത് വരെയുള്ള പരാതികൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ. എല്ലാ പ്രവർത്തനങ്ങളോടും സഹകരിച്ച ജനങ്ങളോട് മേയർ നന്ദി പറയുകയും ചെയ്തു. ഒന്നരമണിക്കൂറിനുള്ളിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളം ലഭിച്ചു തുടങ്ങും. മൂന്നു മണിക്കൂർ കൊണ്ട് എല്ലായിടങ്ങളിലേക്കും വെള്ളം എത്തും. കൊച്ചിയിൽ നിന്ന് വെള്ളം കൊണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ 50 വാഹനങ്ങളിലാണ് നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നത്.
പമ്പിങ് ആരംഭിച്ച് പൂർണമായും എല്ലായിടത്തേക്കും വെള്ളം എത്തുന്നത് വരെയുള്ള പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 48 മണിക്കൂർ കൊണ്ട് പ്രവൃത്തികൾ പൂർത്തിയാകുമെന്ന ധാരണയിലാണ് പണിയാരംഭിച്ചത്. എന്നാൽ അത് നീളുന്ന സാഹചര്യമാണ് ഉണ്ടായത്. ഉദ്യോഗസ്ഥലത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാർ തലത്തിൽ അത് പരിശോധിക്കുമെന്നും മേയർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here