തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്ക്; അന്താരാഷ്ട്ര അംഗീകാരത്തിന്‍റെ നിറവിൽ തലസ്ഥാനം

mayor arya rajendran

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാര സൂചികയുള്ള നഗരമാണ് നമ്മുടേതെന്നും പ്രഖ്യാപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള നഗര വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും മുന്നോട്ടു പോകുന്നതെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.

നഗരങ്ങളിലെ കാലാവസ്ഥ വ്യത്യാനങ്ങൾക്കെതിരെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തങ്ങൾക്ക് യുവജനങ്ങൾ നേതൃത്വം നൽകണം എന്ന ആശയത്തിൽ ഈജിപ്തിലെ അലക്സാണ്ടറിയയിൽ യുഎൻ ഹാബിറ്റാറ്റ് – ഷാങ്ഹായ് മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച വേൾഡ് സിറ്റീസ് ഡേ 2024ൽ ഈ മേഖലയിലെ പ്രവർത്തങ്ങളിൽ ലോകത്തെ മികച്ച 5 നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരം നഗരത്തെ തെരഞ്ഞെടുത്ത വിവരവും മേയർ അറിയിച്ചു.

ALSO READ; സീതാറാം യെച്ചൂരി ഭവന്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക്…
10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായൂ ഗുണനിലവാര സൂചികയുള്ള (Air Quality Index) നഗരമാണ് നമ്മുടേത്. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള നഗര വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും മുന്നോട്ടു പോകുന്നത്.

നഗരങ്ങളിലെ കാലാവസ്ഥ വ്യത്യാനങ്ങൾക്കെതിരെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തങ്ങൾക്ക് യുവജനങ്ങൾ നേതൃത്വം നൽകണം എന്ന ആശയത്തിൽ ഈജിപ്തിലെ അലക്സാണ്ടറിയയിൽ UN-Habitat – Shanghai മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച World Cities Day 2024ൽ ഈ മേഖലയിലെ പ്രവർത്തങ്ങളിൽ ലോകത്തെ മികച്ച 5 നഗരങ്ങളിൽ ഒന്നായി നമ്മുടെ നഗരത്തെ തിരഞ്ഞെടുത്തിരുന്നു.

ALSO READ; ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; സിസാ തോമസ് കേസ് വിധിയില്‍ വ്യക്തതവേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ച സോളാർ പാനലുകളിലൂടെ 17,000 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചും, 115 വൈദ്യുതി ബസുകൾ പൊതുഗതാഗതത്തിന് വാങ്ങി നൽകിയും, നഗരത്തിലുടനീളം 2000 സോളാൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചും, മുഴുവൻ തെരുവ് വിളക്കുകൾ LEDയിലേക്ക് മാറ്റുകയും ചെയ്താണ് നഗരസഭ കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനം തുടരുന്നത്.

ഇത്തരം പ്രവർത്തനങ്ങളിലൂടെ വായൂ മലിനീകരണം വലിയ തോതിൽ കുറയ്ക്കുവാൻ കഴിയുന്നു എന്നത് വലിയ സന്തോഷകരമായ കാര്യമാണ്. ഇതിനായി നഗരസഭയോടൊപ്പം പ്രവർത്തനം തുടരുന്ന മുഴുവൻ നഗരവാസികളും ജീവനക്കാരും നമ്മുടെ രാജ്യത്തിന് ഒരു മാതൃകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News