മേയര്‍ നേരിടുന്നത് യുഡിഎഫ്- ബിജെപി ആക്രമണം; ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പം: മന്ത്രി വി ശിവന്‍കുട്ടി

മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിടുന്നത് യുഡിഎഫ്- ബിജെപി ആക്രമണമെന്നും ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമെന്നും മന്ത്രി വി ശിവന്‍കുട്ടി. UDF- BJP ആക്രമണമാണ് മേയര്‍ നേരിടുന്നത്. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോര്‍പറേഷന്‍ പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മേയര്‍ക്കെതിരായ ഗൂഢാലോചന ശക്തിപ്പെടുകയാണ്.

ALSO READ:ചൊവ്വര ഗുണ്ടാ ആക്രമണം; നാല് പേര്‍ കസ്റ്റഡിയില്‍

സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ സോഷ്യല്‍ മീഡിയയില്‍ മേയറെ ആക്രമിക്കുകയാണ്. ഇതേ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണം ത്വരിതമായി നടക്കുന്നു. ഇതേ സംബന്ധിച്ച സത്യാവസ്ഥ പുറത്തുവരും. മേയര്‍ ഏറ്റവും നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്. അവര്‍ക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല. ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്ത കാര്യം തനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് പൊലീസ് ആണ്- മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ALSO READ:മേയ് 1 മുതൽ ബാങ്ക് അക്കൗണ്ട് ചാർജുകളിൽ മാറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News