മെക്സിക്കോയിൽ മേയർ മുതലയെ വിവാഹം കഴിച്ചു

മെക്സിക്കോയിൽ നിന്നും ഒരു കൗതുക വാർത്ത. മേയർ തന്റെ ജനങ്ങൾക്ക് ഭാഗ്യം വരാൻ വേണ്ടിയാണ് മുതലയെ വിവാഹം കഴിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിൻ്റെ ഭാഗമായിട്ടായിരുന്നു വിവാഹം. മെക്‌സിക്കോയിലെ സാൻ പെഡ്രോ ഹുവാമേലൂലയിലെ മേയർ വിക്ടർ ഹ്യൂഗോ സോസയാണ് അലിസിയ അഡ്രിയാന എന്ന് പേരുള്ള പെൺ മുതലയെ വിവാഹം ചെയ്തത്.

Also Read: വധൂവരന്മാരുടെ തല മുട്ടിച്ച കേസ്, പ്രതി അറസ്റ്റില്‍

മത്സ്യബന്ധനം പ്രധാന ഉപജീവനമാർഗമാക്കിയ ഈ പ്രദേശത്തെ ആളുകൾ ഇങ്ങനെ വിവാഹം ചെയ്താൽ കടലിൽ ചാകരയുണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്. മുതല വധുവിനെ ‘രാജകുമാരി’ എന്നാണ് ഇവിടുത്തുകാർ വിളിക്കുന്നത്. ഓരോ വർഷവും ഇവിടത്തെ മേയർ ഓരോ പുതിയ മുതലയെ വിവാഹം കഴിക്കണമെന്നതാണ് ഇവിടത്തെ ആചാരം.

Also Read: വിമാനങ്ങൾ ആകാശത്ത് വെച്ചു കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം

മുതലയെ വായും കൈയും റിബൺ കൊണ്ട് കെട്ടിയ ശേഷം വെള്ള വിവാഹ വസ്ത്രത്തിന് മുകളിൽ വിവിധ വർണങ്ങളുള്ള വസ്ത്രം ധരിപ്പിച്ച് വളരെ ആഘോഷപൂർവം സംഗീതത്തിന്റെ അകമ്പടിയോടെയാണ് ജനങ്ങൾ വിവാഹത്തിനെത്തിച്ചത്. വെളളിയാഴ്ച ഒസാക്കയിലെ വടക്കൻ പ്രദേശത്തെ ടൗൺഹാളിലാണ് വിവാഹം നടന്നത്.മുതലയെ മാമോദീസ മുക്കിയതിന് ശേഷമായിരുന്നു വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration