സ്വാതന്ത്ര്യ സമരം ഉയർത്തിയ മൂല്യങ്ങൾക്ക് നേരെ വലിയ വെല്ലുവിളിയുയരുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കുകയെന്നത് പ്രധാനമാണെന്നും, വൈവിധ്യങ്ങൾക്ക് മേൽ കൃത്രിമമായ എകത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കം ജാഗ്രതയോടു കൂടി കാണേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
‘രാജ്യത്തിന്റെ നിലനിൽപിൻ്റെയും മുന്നോട്ട് പോക്കിൻ്റെയും ജീവവായുവാണ് മതനിരപേക്ഷതയും ജനാധിപത്യവും. എന്നാൽ വൈവിധ്യങ്ങൾക്ക് മേൽ കൃത്രിമമായ എകത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇത് ജാഗ്രതയോടു കൂടി കാണേണ്ടതാണ്. രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കുകയെന്നത് പ്രധാനമാണ്. മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ ഇന്ത്യയെ സംരക്ഷിക്കുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞ ആവർത്തിച്ച് പുതുക്കണം’, എം ബി രാജേഷ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here