വാക്ക് പാലിക്കാനുള്ളതാണ്; അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

MB Rajesh

തിരുവനന്തപുരം നഗരസഭയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് അറിയിച്ചത്. പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടന്‍ നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് മന്ത്രി എഫ്ബി പേജിലൂടെ വ്യക്തമാക്കി.

ALSO READ: അമ്പമ്പോ എന്തൊരു ക്യൂ; കാനഡയില്‍ വെയ്റ്റര്‍ ജോലി അഭിമുഖത്തിന് ക്യൂ നില്‍ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ വൈറല്‍

അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അഴിമതിക്കെതിരെയും അഴിമതിക്കാര്‍ക്ക് എതിരെയും സ്വീകരിക്കാന്‍ പോകുന്ന കര്‍ശന നടപടികളെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങളാരും ആ ഭാഗം വാര്‍ത്തയാക്കിയതായി കണ്ടില്ല. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയാലും ഇല്ലെങ്കിലും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വൈകാതെ അത് നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും നാലാം തീയതിയിലെ പത്രസമ്മേളനത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. ആ നടപടികളുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരസഭയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വേണ്ടി വേണ്ടി രണ്ട് ലക്ഷം രൂപ വീട്ടില്‍ ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. അത് പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. തദ്ദേശ അദാലത്തില്‍ ഇവരുടെ പ്രശ്‌നത്തിന് നിയമാനുസൃതം തീര്‍പ്പുണ്ടാക്കുകയും നമ്പര്‍ ലഭിക്കുകയും ചെയ്തിരുന്നു.

ALSO READ:  അമാന എംബ്രേസിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയെ ഭീകരവാദ കേന്ദ്രമാക്കാൻ മുസ്ലീം ലീഗ് ശ്രമം; വി. വസീഫ്

കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അഴിമതിക്കെതിരെയും അഴിമതിക്കാര്‍ക്ക് എതിരെയും സ്വീകരിക്കാന്‍ പോകുന്ന കര്‍ശന നടപടികളെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങളാരും ആ ഭാഗം വാര്‍ത്തയാക്കിയതായി കണ്ടില്ല. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയാലും ഇല്ലെങ്കിലും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും.

ഫയലുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വച്ച് താമസിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കും. അഴിമതി ആക്ഷേപങ്ങള്‍ നേരിടുന്നവരുടെ പട്ടികയും തയ്യാറാക്കും. ഇവരെ തദ്ദേശ വകുപ്പിന്റെ ഇന്റ്റേണല്‍ വിജിലന്‍സ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളില്‍ പൊലീസ് വിജിലന്‍സിന്റെ അന്വേഷണവും ഉറപ്പാക്കും. ഇപ്പോള്‍ തന്നെ അത്തരക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

ALSO READ: ജയിച്ചേ മതിയാകൂ; വനിതാ ടി20 ലോകകപ്പ്, ഇന്ന് ഇന്ത്യക്ക് പാകിസ്ഥാനെതിരെ നിലനിൽപ്പിന്റെ പോരാട്ടം

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ സിംഗിള്‍ വാട്ട്‌സാപ്പ് നമ്പര്‍ 15 ദിവസത്തിനുള്ളില്‍ സജ്ജമാകും. ഈ വാട്ട്‌സാപ്പ് നമ്പര്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം എന്ന് വ്യവസ്ഥ ചെയ്യും. ഓരോ സീറ്റിലും ഫയല്‍ പരമാവധി കൈവശം വെക്കാവുന്നത് എത്ര ദിവസമാണ് തുടങ്ങിയവ ഉള്‍പ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോര്‍ഡുകള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വെക്കും.

തുടര്‍ന്നുള്ള ദിവസങ്ങളിലും അഴിമതിക്കാര്‍ക്ക് എതിരെയുള്ള കര്‍ശന നടപടിയുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here