തിരുവനന്തപുരത്ത് മാലിന്യം വരുന്നതിന് എല്ലാവരും ഉത്തരവാദികള്‍, അടുത്ത ആറുമാസത്തിനുള്ളില്‍ ജില്ലയില്‍ വ്യത്യാസമുണ്ടാകും: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരത്ത് മാലിന്യം വരുന്നതിന് എല്ലാവരും ഉത്തരവാദികളാണെന്നും അടുത്ത ആറു മാസത്തിനുള്ളില്‍ ജില്ലയില്‍ വ്യത്യാസമുണ്ടാകുമെന്നും മന്ത്രി എംബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാലിന്യ സംസ്‌കരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാറിന് സാധിക്കും എന്ന് പ്രതീക്ഷയുണ്ട്. പക്ഷെ അതില്‍ എല്ലാവരും സഹകരിക്കണം. ബോധവല്‍ക്കരണത്തിന് മാധ്യമങ്ങള്‍ മുന്നോട്ട് വരണം. അടുത്ത ആറുമാസത്തിനുള്ളില്‍ 11 ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് തിരുവനന്തപുരത്ത് വലിയ ഇടപെടല്‍ ഉണ്ടാകും. വലിയ എതിര്‍പ്പങ്ങള്‍ ഉയര്‍ന്നുവരും. അതിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ജോയിയുടെ മാതാവിനെ സംരക്ഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എംഎൽഎ സി കെ ഹരീന്ദ്രൻ

ജോയിയുടെ നിര്യാണത്തില്‍ സര്‍ക്കാറിന്റെ ദുഃഖം രേഖപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് ദിവസം നാടുമുഴുവന്‍ ഉത്കണ്ഠയോടുകൂടി ജോയിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് മൃതദേഹമാണ് ലഭിച്ചത്. സമാനതകളില്ലാത്ത മഹത്തായ രക്ഷാ പ്രവര്‍ത്തനമാണ് നടന്നത്. അതില്‍ അണിനിരന്ന എല്ലാവരെയും സര്‍ക്കാറിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു. അവരോട് നന്ദി രേഖപ്പെടുത്തുന്നു. സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനത്തിന് പ്രത്യേക നന്ദി. ജീവന്‍ പണയം വെച്ചാണ് അവര്‍ രക്ഷാ ദൗത്യം നടത്തിയത്. രാപ്പകല്‍ ഭേദമില്ലാതെയാണ് ജില്ലാ കളക്ടറും മേയറും കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയും സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു. ഉണ്ടായത് ഒരുതരത്തിലും സംഭവിക്കാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തത്.റെയില്‍വേയുടെ അധീനതയിലുള്ള ഭൂമിയിലാണ് അപകടം ഉണ്ടായത്. എവിടെ നടന്നതായാലും ഇനി ആവര്‍ത്തിക്കാന്‍ പാടില്ലാത്ത സംഭവം. അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്നതിന് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് തീവ്രമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പൂര്‍ണമായി പരിഹരിച്ചിട്ടില്ലെങ്കിലും നല്ല നേട്ടം ഉണ്ടായിട്ടുണ്ട്. അതിനിടയിലാണ് ഇത്തരം ഒരു ദുരന്തം. തുടക്കം മുതല്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് മറ്റു പലര്‍ക്കും വ്യഗ്രത. ഇല്ലാത്ത ഉത്തരവാദിത്വം കൂടി സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നു. അതുകൊണ്ട് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഉദ്ദേശിക്കുന്നത്. രക്ഷപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ എന്തൊക്കെ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് വിളിച്ചുപറഞ്ഞത്. അല്പം കൂടി അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ദുരന്തം ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ ലാഭം മുന്നില്‍ക്കണ്ട് ചാടി വീഴുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നത് ആണോ എന്നത് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരം’; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

റെയില്‍വേയുടെ ഭൂമിയില്‍ കോര്‍പ്പറേഷനോ സര്‍ക്കാറിനോ നേരിട്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല. മാലിന്യ നീക്കം ഉള്‍പ്പെടെ ഒന്നും സാധിക്കില്ല. മാലിന്യ സംസ്‌കരണം റെയില്‍വേയുടെ ഉത്തരമാണെന്ന് റെയില്‍വേ തന്നെ അംഗീകരിക്കുന്ന കാര്യമാണ്. അങ്ങനെയൊരു കാര്യമുണ്ടെങ്കില്‍ എന്തുകൊണ്ട് യോഗം വിളിച്ചില്ല എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. വസ്തുത അറിയാതെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. യോഗങ്ങള്‍ നിരവധി വിളിച്ചിട്ടുണ്ട്. ചര്‍ച്ചകളും നിരവധി നടത്തിയിട്ടുണ്ട്. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേയുടെ പിന്തുണ ആവശ്യപ്പെട്ട് ജനുവരി 31 ന് അഡി. ചീഫ് സെക്രട്ടറി രണ്ട് ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് കത്ത് നല്‍കി. തിരുവനന്തപുരം ഡിവി. മാനേജര്‍ മറുപടി പോലും നല്‍കിയില്ല. ശാരദ മുരളീധരന്‍ വിളിച്ച യോഗത്തില്‍ റെയില്‍വേയുടെ ജൂനിയര്‍ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.  ഹൈക്കോടതി നിര്‍ദേശിച്ചിട്ടും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഹൈക്കോടതി റെയില്‍വേക്കെതിരെ വലിയ വിമര്‍ശനം നടത്തിയിരുന്നു.2011ലെ റെയില്‍വേയുടെ സര്‍ക്കുലര്‍ ഇത് വ്യക്തമാക്കുന്നു. രണ്ടുതവണയും നഗരസഭ നല്‍കിയ നോട്ടീസിനെ മറുപടി നല്‍കിയില്ല. അതിനുശേഷം എന്നോട് ആലോചിച്ചിട്ടാണ് ഫൈന്‍ ചുമത്തും എന്ന നോട്ടീസ് നല്‍കിയത്. അതിനുശേഷമാണ് കരാറുകാരെ നിയമിക്കാന്‍ റെയില്‍വേ തയ്യാറായതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘തുരങ്കത്തില്‍ മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍’; ആമയിഴഞ്ചാന്‍ തോട്ടില്‍ അഭിമുഖീകരിച്ചത് കഠിനമായ രക്ഷാദൗത്യമെന്ന് അഗ്നി രക്ഷാസേന

കരാര്‍ നല്‍കിയത് സംബന്ധിച്ച് പ്രത്യേകമായി അന്വേഷിക്കേണ്ടതാണ്. രണ്ടു കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനത്തുണ്ട്. ഈ വിഷയത്തില്‍ റെയില്‍വേയുടെ അനാസ്ഥ ഇവര്‍ കാണുന്നില്ല. കൊച്ചുവേളിയിലും സമാനമായ സാഹചര്യമാണ്. വലിയ മാലിന്യ കൂമ്പാരമാണ് അവിടെയുള്ളത്. ഇപ്പോഴും അതേ നിലയില്‍ മാലിന്യം അവിടെ തുടരുന്നു. റെയില്‍വേ നടപടി സ്വീകരിക്കാത്ത കാരണം നഗരസഭാ സെക്രട്ടറി നേരിട്ട് ചെന്ന് മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കും എന്ന് കാട്ടി വീണ്ടും നോട്ടീസ് നല്‍കി. അതിനുശേഷമാണ് നഗരസഭ സെക്രട്ടറി അവിടെ ചെന്നത്. ഈ വസ്തുക്കള്‍ മറച്ചുവെച്ചാണ് പ്രതിപക്ഷം നഗരസഭയെ ഒറ്റതിരിഞ്ഞ് കടന്നാക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News