നിയമവിരുദ്ധമായ പ്രവൃത്തികളെ സാധൂകരിക്കാനുള്ള വേദിയായിരുന്നില്ല അദാലത്ത്; 92%ലധികം പരാതികളും തീര്‍പ്പാക്കി

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ 17 തദ്ദേശ അദാലത്തുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എല്ലാ ജില്ലകളിലും കൂടാതെ തിരുവനന്തപുരം കൊച്ചി കോഴിക്കോട് കോര്‍പറേഷനുകളിലുമാണ് തദ്ദേശ അദാലത്ത് നടന്നത്. അദാലത്തിന് അഞ്ച് ദിവസം മുന്‍പ് വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളാണ് അദാലത്ത് വേദിയില്‍ പരിഹരിച്ചത്. ഉപജില്ലാ, ജില്ലാ, സംസ്ഥാന അദാലത്ത് സമിതികളും, മന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അദാലത്ത് സമിതിയുമാണ് പരാതികള്‍ തീര്‍പ്പാക്കിയത്. അദാലത്ത് ദിവസം നേരിട്ടുവന്ന പരാതികള്‍ സ്വീകരിക്കുകയും, ഇത് രണ്ട് ആഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ പരിശോധന അവസാനഘട്ടത്തിലാണ്.

ALSO READ:  തദ്ദേശസ്വയംഭരണ അദാലത്തിലൂടെ അനേകം പേര്‍ക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ കഴിഞ്ഞു: മന്ത്രി എംബി രാജേഷ്

ആകെ ലഭിച്ച 17799 പരാതികളില്‍ 16767 എണ്ണവും തീര്‍പ്പാക്കിയിട്ടുണ്ട്. 92 ശതമാനത്തലധികം പരാതികളും അപേക്ഷകന് അനുകൂലമായാണ് തീര്‍പ്പാക്കിയത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തീര്‍പ്പാക്കിയ 14095 പരാതികളിലെ തീരുമാനങ്ങള്‍ ഇതിനകം നടപ്പിലാക്കിയിട്ടുമുണ്ട്. ഒക്ടോബര്‍ ഒന്നാം തീയതി നടന്ന വയനാട് ജില്ലാ അദാലത്ത് ദിവസം ലഭിച്ചവ ഉള്‍പ്പെടെ 1032 പരാതികളാണ് നിലവില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ളത്, ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അദാലത്തിലെ തീര്‍പ്പ് സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്നും, അവസാന അപേക്ഷയിലും നീതിയുക്തമായ തീര്‍പ്പുണ്ടാക്കുന്നുവെന്നും ഉറപ്പാക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലും ജോയിന്റ് ഡയറക്ടര്‍ ഓഫീസുകളിലും മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒക്ടോബര്‍ 15നകം പരാതികള്‍ പൂര്‍ണമായി തീര്‍പ്പാക്കി, തീരുമാനങ്ങള്‍ നടപ്പിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് വിലയിരുത്താന്‍, മൂന്ന് മേഖലകളായി തിരിച്ച് മന്ത്രിതല അവലോകനവും നിശ്ചയിച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലും സര്‍ക്കാരിലും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ പരിഹരിക്കാന്‍ പ്രത്യേക അദാലത്തും നടത്തുന്നുണ്ട്. മുന്‍സിപ്പല്‍ കോര്‍പറേഷനുകളുടെ പ്രത്യേകമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യോഗവും തീരുമാനിച്ചിട്ടുണ്ട്. ഈ നടപടികള്‍ എല്ലാം നവംബര്‍ 15 ഓടെ പൂര്‍ത്തിയാക്കും.

ALSO READ: മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേനയെത്തി യുവതിയെ കൂട്ട ബലാസംഗത്തിനിരയാക്കി; സംഭവം പൂനെയിൽ

നിയമവിരുദ്ധമായ പ്രവൃത്തികളെ സാധൂകരിക്കാനുള്ള വേദിയായിരുന്നില്ല അദാലത്ത് എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കട്ടെ. എന്നാല്‍ സാങ്കേതിക കാര്യങ്ങളില്‍ കുടുങ്ങിക്കിടന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി. അപേക്ഷകള്‍ തീര്‍പ്പാക്കി, എങ്ങനെ പൊതുജനങ്ങളെ സഹായിക്കാം എന്ന സമീപനത്തിലേക്ക് ഉദ്യോഗസ്ഥര്‍ മാറി. ഇതാണ് അദാലത്ത് വകുപ്പിലുണ്ടാക്കിയ പൊതുവായ മാറ്റം. മാറാത്തവര്‍ക്കും വൈകാതെ മാറേണ്ടിവരും. ഈ ഊര്‍ജം നിലനിര്‍ത്താന്‍ ശ്രമിക്കും. അദാലത്ത് വന്‍ വിജയമാക്കിയ തദ്ദേശ സ്വയം ഭരണ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അഭിവാദ്യം ചെയ്യുന്നു.

ALSO READ: ‘കാരവനില്‍ കയറിയതിന് കണ്ണുപൊട്ടുന്ന ചീത്ത കേട്ടു, വസ്ത്രം മാറിയത് തുണി മറച്ചുകെട്ടി’; ദുരനുഭവം തുറന്നുപറഞ്ഞ് സുരഭി ലക്ഷ്മി

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കൊപ്പം, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മ്മിള മേരി ജോസഫ്, സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, റൂറല്‍ ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട്, അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി, ചീഫ് എഞ്ചിനീയര്‍ സന്ദീപ് കെ ജി, ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ചന്ദ്രന്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here