പത്ത് പവന്റെ സ്വർണമാല ഉടമസ്ഥന് തിരിച്ച് നൽകി മാതൃകയായി ഹരിതകർമ്മാ സേനാംഗങ്ങൾ; അഭിനന്ദനമറിയിച്ച് മന്ത്രി എം ബി രാജേഷ്

വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച പത്ത് പവന്റെ സ്വർണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകിയ ഹരിതകർമ്മാ സേനാംഗങ്ങൾക്ക് അഭിനന്ദനവുമായി മന്ത്രി എം ബി രാജേഷ്. എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ രാധാ കൃഷ്ണന്റെയും ഷൈബാ ബിജുവിന്റെയും പത്തരമാറ്റ്‌ തിളക്കമുള്ള സത്യസന്ധതയ്‌ക്ക് ബിഗ് സല്യൂട്ടെന്ന് മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Also read:പണിമുടക്കി ഡോക്ടർമാര്‍; 
ഇംഗ്ലണ്ട് ആരോഗ്യമേഖല നിശ്ചലമായി

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

പത്ത് പവൻ, പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് കിട്ടിയത്. വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകർമ്മ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും. ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ സ്വർണമാണെന്ന് മനസിലായി. ആ സ്വർണം സ്വന്തമാക്കാനല്ല, ഉടമസ്ഥന്‌ തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണ വെച്ച്, അങ്ങോട്ട് അന്വേഷിച്ചുപോയി യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറി.

Also read:ഓണം ബമ്പര്‍ ടിക്കറ്റുകള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ് യുവതി

സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചത്. പത്തരമാറ്റ്‌ തിളക്കമുള്ള നിങ്ങളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്, തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു.

Also read:കോവിഡ് വന്ന് മരിച്ച ആരോഗ്യ പ്രവർത്തകയുടെ കുടുംബത്തിന് ഒരു കോടി ധനസഹായവുമായി ദില്ലി ഗവണ്മെന്റ്

ഹരിതകർമ്മസേന എന്ന നാടിന്റെ ശുചിത്വ സൈന്യത്തിന്റെ സത്യസന്ധതയുടെയും ആത്മാർഥതയുടെയും അനുഭവസാക്ഷ്യങ്ങളിൽ ഒടുവിലത്തേതാണിത്. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ മാലിന്യത്തിൽ നിന്ന് ലഭിച്ച അരലക്ഷം രൂപ തിരികെ നൽകിയ ഹരിതകർമ്മസേനാംഗങ്ങളായ സി സുശീലയെയും പി വി ഭവാനിയെയും മുൻപ് പരിചയപ്പെടുത്തിയിരുന്നു. നമ്മുടെ മാലിന്യം ശേഖരിച്ച് സംസ്കരിച്ച് നാടിനെ രക്ഷിക്കുന്ന ഹരിതർമ്മ സേനാംഗങ്ങളാണ്, സത്യസന്ധത കൊണ്ടുകൂടി ശ്രദ്ധേയരാകുന്നത്. നന്മയുടെ പുത്തനധ്യായങ്ങളുമായി ഹരിതകർമ്മ സേന മുന്നോട്ട് കുതിക്കും. കേരളത്തിന്റെ ഈ ശുചിത്വസേനയെ നമുക്ക് ചേർത്തുപിടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News