എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം കോൺഗ്രസിനുണ്ടോ ? ഞങ്ങളത് പറഞ്ഞിട്ടുണ്ട്: മന്ത്രി എം ബി രാജേഷ്

mb-rajesh

കോൺഗ്രസില്‍ അഗ്നിപര്‍വ്വതം പുകയുകയാണെന്ന് പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് ഓരോ ദിവസത്തേയും സംഭവങ്ങള്‍ എന്ന് മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ ഇക്കാര്യം പറഞ്ഞതാണ് അത് ശരിവെയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ എന്നും ഇനിയും കൂടുതല്‍ പേര്‍ പുറത്തുവരും എന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ പിന്തുണ യുഡിഎഫിന് എന്നത് ഞെട്ടിക്കുന്നത് ആണെന്നും മന്ത്രി പറഞ്ഞു. പാലക്കാടിനെ കുരുതിക്കളമാക്കാൻ നോക്കിയവരാണ് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും.രണ്ട് കൊലപാതകം നടത്തിയവരാണ്.ആരുടെ തണലിലാണ് ഇവര്‍ വളരുന്നതെന്ന് വ്യക്തമായല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ALSO READ:ഷാഫിയുടെ തന്നിഷ്ടത്തിൽ മനംമടുത്ത് കോൺഗ്രസിനെ കൈവിട്ട് പാലക്കാട്ടെ നേതാക്കളും പ്രവർത്തകരും

എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കുന്ന കോൺഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ഇനിയും ആളുകള്‍ പുറത്തുവരും,കോൺഗ്രസിന് അകത്തുള്ള മത നിരപേക്ഷ വാദികള്‍ക്ക് ഈ തീവ്രവാദ ശക്തികളുമായുള്ള കൂട്ടുകെട്ട് അംഗീകരിക്കാനാവില്ല,വലിയ പൊട്ടിത്തെറിയുണ്ടാവും,എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയാനുള്ള ധൈര്യം കോൺഗ്രസിനുണ്ടോ ? ഞങ്ങളത് പറഞ്ഞിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News