‘ഹൃദയത്തിലുണ്ടാകും സഖാവേ…ഞങ്ങള്‍ സഖാക്കളും രാജ്യവും വല്ലാതെ മിസ് ചെയ്യും’: യെച്ചൂരിയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവച്ച് മന്ത്രി എംബി രാജേഷ്

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഓരോരുത്തരും ഓരോ ഓര്‍മകളാണ് പങ്കുവച്ചത്. ഇ്‌പ്പോള്‍ മന്ത്രി എംബി രാജേഷ് യെച്ചൂരിക്കൊപ്പമുള്ള തന്റെ അനുഭവങ്ങളും അദ്ദേഹത്തോടുള്ള സ്‌നേഹവും പങ്കുവച്ച് എഴുതിയ കുറിപ്പാണ് വൈറലാവുന്നത്.

ALSO READ: നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു: അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം

സഖാവിന്റെ വിയോഗം വിശ്വാസിക്കാനാവുന്നില്ലെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം ഫഫ്ബി പോസ്റ്റില്‍ പറയുന്നു. യെച്ചൂരിക്കൊപ്പമുള്ള യാത്രകളും അതിനിടയിലുണ്ടായ ചര്‍ച്ചകളും സംഭാഷണങ്ങളും അനുഭവങ്ങളുമെല്ലാം മന്ത്രി വീണ്ടും ഓര്‍ത്തെടുത്തു. മന്ത്രിയായ ശേഷം കണ്ടപ്പോള്‍ എന്നോട് ചോദിച്ചു, ‘രാജേഷ് യു ആര്‍ നൗ ഹോള്‍ഡിങ് എക്‌സൈസ് ഓള്‍സോ? സോ യു ആര്‍ ഏണിങ് മണി ആന്‍ഡ് ബാലഗോപാല്‍ ഈസ് സ്‌പെന്‍ഡിങ് ഇറ്റ്’. എന്നിട്ട് നിഷ്‌കളങ്കമായ ഒരു പൊട്ടിച്ചിരിയും. സ്പീക്കര്‍ ആയിരിക്കെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം സീതാറാം ആണ് എനിക്ക് പറഞ്ഞ് തന്നത്. ബല്‍റാം ജാക്കറെ പോലുള്ള സ്പീക്കര്‍മാര്‍ എഐസിസി സമ്മേളനങ്ങളില്‍ പങ്കെടുത്ത കാര്യം മറുപടിയായി പറഞ്ഞാല്‍ മതി എന്നായിരുന്നു ഉപദേശമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഹൃദയത്തിലുണ്ടാകും സഖാവേ… ഞങ്ങള്‍ സഖാക്കളും രാജ്യവും വല്ലാതെ മിസ് ചെയ്യും എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ALSO READ: “ഇന്ത്യയുടെ നിധി” – ഡോ. ജോൺ ബ്രിട്ടാസ് എംപി എഴുതുന്നു

ഫഫ്ബി പോസ്റ്റിന്റെ പൂര്‍ണ രൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here