തിരുവനന്തപുരം മാനവീയം വീഥിയിൽ സ്ഥാപിച്ച സ്മാർട്ട് വേസ്റ്റ് കളക്ഷൻ യൂണിറ്റിനെ കുറിച്ച് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. അജൈവ മാലിന്യം അടുത്തെത്തുമ്പോഴേ മൂടി തുറക്കുന്ന രീതിയിലാണ് ബാസ്കറ്റ് ഒരുക്കിയിരിക്കുന്നതെന്നും കൂടാതെ ഈ യൂണിറ്റിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാനും സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.ഇതിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചു.
ALSO READ: ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; ആദ്യമായി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം
50% മാലിന്യമാകുമ്പോൾ നീക്കാൻ മുന്നറിയിപ്പ് നൽകുന്ന അലാറം അടിക്കും. ഇതോടൊപ്പം 180 ഡിഗ്രി നിരീക്ഷണ ക്യാമറയുമുണ്ട്. ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോവൽറ്റി വിഷൻസ് എന്ന സ്ഥാപനമാണ് സൗജന്യമായി ഈ സംവിധാനം തിരുവനന്തപുരത്ത് സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്കരണവും കൂടുതൽ സ്മാർട്ടാകട്ടെയെന്നും തിരുവനന്തപുരം നഗരസഭയ്ക്ക് അഭിനന്ദനങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: കേന്ദ്ര കായിക മന്ത്രാലയത്തിന് എതിരെ ഗുസ്തി ഫെഡറേഷന്‍ കോടതിയിലേക്ക്
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here