സർക്കാർ നടപടി സ്വീകരിക്കുക നിയമത്തിന്റെയും നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ആണെന്ന് മന്ത്രി എംബി രാജേഷ്. ഏതെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ ഏതെങ്കിലും കോലാഹലങ്ങൾക്ക് മുന്നിൽ ഭയന്നോ അല്ല സർക്കാർ നടപടി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംആർ അജിത് കുമാറിനെ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ പശ്ചാത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ALSO READ; ബംഗ്ലാക്കടുവകളെ അടിച്ചൊതുക്കി ഇന്ത്യ
എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്.ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു.
ALSO READ; യുപിയിൽ മെഡിക്കൽ വിദ്യാർത്ഥിയെ ക്യാമ്പസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here