വയനാട്ടിലെ ഉരുള്‍പട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണെന്ന് മന്ത്രി എം ബി രജേഷ്. വയനാട്ടില്‍ ഉള്‍പ്പെടെ മഴക്കെടുതിയുണ്ടായ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃപരമായ ഇടപെടല്‍ നടത്തും.
പ്രത്യേക ഉത്തരവിനോ നിര്‍ദേശങ്ങള്‍ക്കോ വേണ്ടി കാത്ത് നില്‍ക്കാതെ ദുരന്ത സാഹചര്യം വിലയിരുത്തി ദുരന്ത നിവാരണ അതോറിറ്റിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നെടുക്കേണ്ടതാണ്.
ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ക്യാമ്പുകളിലുള്ളവര്‍ക്കും ഒറ്റപ്പെട്ട് പോയവര്‍ക്കും ശുദ്ധമായ കുടിവെള്ളം, ഭക്ഷണം മറ്റു സൗകര്യങ്ങള്‍ എന്നിവ അടിയന്തിരമായി ലഭ്യമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
വയനാട്ടിലുണ്ടായ സംഭവം വേദനാജനകമാണ്. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. വയനാട്ടില്‍ ഉള്‍പ്പെടെ മഴക്കെടുതിയുണ്ടായ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃപരമായ ഇടപെടല്‍ നടത്തും. പ്രത്യേക ഉത്തരവിനോ നിര്‍ദേശങ്ങള്‍ക്കോ വേണ്ടി കാത്ത് നില്‍ക്കാതെ ദുരന്ത സാഹചര്യം വിലയിരുത്തി ദുരന്ത നിവാരണ അതോറിറ്റിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നെടുക്കേണ്ടതാണ്.
ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ക്യാമ്പുകളിലുള്ളവര്‍ക്കും ഒറ്റപ്പെട്ട് പോയവര്‍ക്കും ശുദ്ധമായ കുടിവെള്ളം, ഭക്ഷണം മറ്റു സൗകര്യങ്ങള്‍ എന്നിവ അടിയന്തിരമായി ലഭ്യമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത സ്ഥലത്തെ പ്രവര്‍ത്തനങ്ങളിലും ക്യാമ്പ് നടത്തിപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ക്യാംപുകളിലേക്ക് ആവശ്യമായ സാധന സാമഗ്രികളും മനുഷ്യ വിഭവശേഷിയും എത്തിക്കുന്നതിന് ക്യാമ്പ് നിലനില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം കൂടാതെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശ്രദ്ധിക്കണം. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ആവശ്യമെങ്കില്‍ പുനര്‍വിന്യസിക്കുന്നതിന് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് വയനാട് കൂടാതെ മറ്റ് എല്ലാ ദുരന്ത സാധ്യതാ മേഖലകളിലും ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും മഴക്കെടുതിയെ നേരിടാന്‍ രംഗത്തിറങ്ങണം. എല്ലായിടങ്ങളിലും ഒഴുകി വരുന്ന മാലിന്യം, ചെളി, മറ്റ് വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിനും മലിന ജലം കലര്‍ന്ന കിണറുകള്‍ വൃത്തിയാക്കിയെടുക്കുന്നതിനും റോഡുകളിലെ തടസങ്ങള്‍ നീക്കുന്നതിനും ഉള്‍പ്പെടെയുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ടതാണ്. വിവിധ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളും മറ്റും ആവശ്യാനുസരണം എത്തിക്കാന്‍ ആവശ്യമായ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണം. മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളെയും വിന്യസിക്കും. ചെറിയ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ മണ്ണ് നീക്കാനും, റോഡുകളിലെ തടസങ്ങള്‍ നീക്കുന്നതിനും ഓടകള്‍ വൃത്തിയാക്കുന്നതിനും തൊഴിലാളികളെ നിയോഗിക്കാം. ഒഴുകി വരുന്ന മാലിന്യവും ചെളിയും ഉള്‍പ്പെടെ പുരയിടങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനാകും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here