കേരളത്തിനെതിരായിട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഫാക്ടറികൾ പ്രവർത്തിക്കുന്നു; മന്ത്രി എം ബി രാജേഷ്

കേരളത്തിനെതിരായിട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി എം ബി രാജേഷ്. വ്യാജ വീഡിയോ വെച്ച് കോൺഗ്രസ് പ്രചാരണം നടത്തുകയാണെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. വ്യാജ വീഡിയോ ആണെന്ന് മനസ്സിലായിട്ടാണ് കോൺഗ്രസിന്റെ ഈ പ്രചാരണം എന്നും മന്ത്രി പറഞ്ഞു. എന്നാൽ വ്യാജ വീഡിയോ ആണെന്ന തെളിഞ്ഞിട്ടും മാധ്യമങ്ങൾ പോലും തിരുത്തിയില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാജ വാർത്ത സൃഷ്ടിച്ചത് കോൺഗ്രസ് നിയോഗിച്ചിട്ടുള്ള പി ആർ ഏജൻസി ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും മന്ത്രി പറഞ്ഞു. ബസിൽ കയറിയ കുഞ്ഞ് അച്ഛനെ കാണാത്തതുമായി ബന്ധപ്പെട്ട് കരയുന്ന വീഡിയോ മാധ്യമങ്ങളിൽ തെറ്റായി പ്രചരിച്ചതിനെതിരെ മറുപടി നൽകുകയായിരുന്നു മന്ത്രി.

ALSO READ: ജനകീയമായിട്ട് ആളുകളിലേക്ക് സർക്കാർ എത്തുന്നത് നല്ലതാണ്; നവകേരള സദസിനെ പ്രശംസിച്ച് ദിലീഷ് പോത്തൻ

അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും മറ്റും വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. സന്നിധാനത്ത് ഉന്നതതല യോഗം ചേര്‍ന്നായിരിക്കും ക്രമീകരണങ്ങള്‍ നടത്തുക.യോഗത്തിൽ എംഎൽഎമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ,സ്പെഷ്യൽ സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും. ശബരിമല തന്ത്രി ഉൾപ്പടെയുള്ളവരെയും മന്ത്രി കാണും.

ALSO READ:ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News