കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം 5000 രൂപ വര്‍ധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവില്‍ 15,000 രൂപയായിരുന്ന വേതനം 20,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കുടുംബശ്രീ സംഘടന, മൈക്രോ ഫിനാന്‍സ്, മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നീ മൂന്ന് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനമാണ് വര്‍ധിപ്പിച്ചത്. 152 വനിതാ ബ്ലോക്ക് കോർഡിനേറ്റർമാരുടെ ശമ്പളമാണ് വർദ്ധിപ്പിച്ചത്.
കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പുതുവത്സര സമ്മാനമാണ് വർധനവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ചെയർപേഴ്സൺ ഒഴികെയുള്ള സിഡിഎസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാൻ കഴിഞ്ഞ മാസം സർക്കാർ തീരുമാനിച്ചിരുന്നു. കുടുംബശ്രീ പ്രവർത്തകരെ ശക്തീകരിക്കാനുള്ള കൂടുതൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു.
ALSO READ; നിയമസഭ പുസ്തകോത്സവം: പാനല്‍ ചര്‍ച്ചകളില്‍ പുസ്തകഭ്രാന്ത് മുതല്‍ പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ വരെ
NEWS SUMMERY: Kerala’s Local Self-Government Minister, MB Rajesh, has announced a salary increase for Kudumbashree block coordinators. Their salary will now be Rs 20,000, up from the previous Rs 15,000 – a raise of Rs 5,000
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here