‘വിവാദങ്ങൾ കത്തിച്ചുനിർത്താനുള്ള മാധ്യമങ്ങളുടെ വ്യഗ്രതയുടെ ഭാഗമാണ് മലപ്പുറവും, പി അറുമൊക്കെ’: മന്ത്രി എംബി രാജേഷ്

MB Rajesh

വിവാദങ്ങൾ കത്തിച്ചുനിർത്താനുള്ള മാധ്യമങ്ങളുടെ വ്യഗ്രതയുടെ ഭാഗമാണ് മലപ്പുറവും പി ആറുമൊക്കെ എന്ന് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രി പറയാത്ത ഒരു കാര്യത്തെ ദുർവ്യാഖ്യാനിക്കുകയാണ് ‘ദി ഹിന്ദു’ ചെയ്തത്. അത് തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ പത്രത്തിന്റെ എഡിറ്റർ ഖേദം ഒറകടിപ്പിച്ചിരുന്നു. അതോടെ ആ പ്രശ്നം തന്നെ ഇല്ലാതായി. എന്നാൽ വിവാദങ്ങളിൽ നിന്ന് ഒഴിയാൻ കഴിയാത്ത മാധ്യമങ്ങളാണ് അപ്പോൾ തന്നെ പി ആർ ഏജൻസിയുടെ പേര് പറഞ്ഞ് രംഗത്ത് വന്നത്.

Also Read: ‘മുഖ്യമന്ത്രി ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, ഇത് വെറും കുമിള പോലെയുള്ള പ്രചാരണം’: എളമരം കരീം

വയനാട്ടിൽ അധിക പണത്തിന്റെ കണക്ക് കാണിച്ചു എന്ന് പറഞ്ഞ് ഇതുപോലെ ഒരു വ്യാജവാർത്ത പ്രചരിച്ചു. അതിന്റെ തെറ്റും കള്ളത്തരവും വെളിച്ചത്താവുന്നതുവരെ മാധ്യമങ്ങൾ അന്തിചർച്ച ഉൾപ്പടെ നടത്തി. പ്രതിപക്ഷം പ്രതികരണങ്ങളും പ്രസ്താവനയും പുറത്തുവിട്ടു. പ്രതിപക്ഷം ഇത്തരം വ്യാജവാർത്തകൾ കണ്ട ഉടനെ സർക്കാരിനെതിരെ ഇറങ്ങുന്നതിന് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News