വാർഡ് പുനസംഘടന ബിൽ പാസാക്കുന്നതിന് അടിയന്തര സാഹചര്യമുണ്ടായിരുന്നു; ബില്ലിൽ ഒരു ഭേദഗതിയും ഭരണപക്ഷവും പ്രതിപക്ഷവും നൽകിയിട്ടില്ല: എം ബി രാജേഷ്

തദ്ദേശ സ്വയംഭരണ വാർഡ് പുനഃസംഘടന ബിൽ പാസാക്കുന്നതിന് അടിയന്തര സാഹചര്യമുണ്ടായിരുന്നുവെന്നും ബില്ലിൽ ഒരു ഭേദഗതിയും ഭരണപക്ഷവും പ്രതിപക്ഷവും നൽകിയിട്ടില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഉന്നയിക്കുന്നത് പോലെ വാശിയുടെയോ ഏകാധിപത്യത്തിന്റെയും ഒരു വിഷയവും ഇല്ല. അനാവശ്യ തിടുക്കം ഒന്നുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻപായി ഒരുപാട് പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് ചെയ്യേണ്ടതുണ്ട്.

Also Read: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പെൺകുട്ടിയുടെ മൊഴിമാറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വാർഡ് പുനസംഘടന പൂർത്തിയാക്കിയാലേ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് ചെയ്യാനാകു. വാർഡ് വിഭജനം പൂർത്തീകരിക്കാനും നിരവധി പ്രക്രിയകൾ ഉണ്ട്. ദീർഘമായ ഒരു പ്രക്രിയയാണ് വേണ്ടിവരുന്നത്. ഒരിക്കൽ ഭരണ പ്രതിപക്ഷവും ചർച്ചചെയ്ത് അംഗീകരിച്ച ബില്ലാണ്. ബില്ലിനെ സംബന്ധിച്ച് എന്തെങ്കിലും എതിർപ്പ് പ്രതിപക്ഷത്തിന് ഭാഗമായി ഉണ്ടായിട്ടുള്ളതായി അറിവില്ല. സഭയിൽ പ്രതിപക്ഷ അംഗങ്ങൾ ഉണ്ടായിരുന്നല്ലോ. പ്രതിപക്ഷ നേതാവിന് എതിർപ്പുണ്ടായിരുന്നു എങ്കിൽ ആ ഘട്ടത്തിൽ പറയാമായിരുന്നു. അങ്ങനെ എതിർപ്പ് അറിയിച്ചിരുന്നു എങ്കിൽ സർക്കാർ അത് പരിഗണിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: എക്സിറ്റ് പോളിന്റെ മറവിൽ നടന്ന ഓഹരി തട്ടിപ്പ്; പാർലിമെന്ററി സമിതി അന്വേഷിക്കണമെന്ന് എൻ സി പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News