നാഗാലാന്‍ഡ് സ്വദേശിയായ ഡോക്ടറുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോ പങ്കുവച്ച് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ചും മലയാളികളുടെ ആതിഥ്യമര്യാദയെക്കുറിച്ചും പത്തു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന ഡോക്ടറായ വിസാസൊ കിക്കി സംസാരിക്കുന്ന വീഡിയോ ആണ് മന്ത്രി പങ്കുവെച്ചത്.
ALSO READ:തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി
കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് വിസാസൊ കിക്കി ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ കോഴിക്കോട് എത്തിയത്. എം ബി ബി എസും എംഎസും വിസാസൊ കിക്കി പഠിച്ചത് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
ALSO READ:ശ്രീലങ്കയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ സെഞ്ച്വറി വേട്ട
കേരളം എന്തിന് തെരഞ്ഞെടുത്തു, എങ്ങനെ പോയി, എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് കേരളം വളരെ മനോഹര സ്ഥലമാണെന്ന് ആണ് വിസാസൊ കിക്കി പറയുന്നത്. വളരെ നല്ലവരാണ് മലയാളികളെന്ന് കോഴിക്കോട് എത്തിയപ്പോള്‍ മനസിലായി എന്നും വിസാസൊ കിക്കി പറയുന്നു. മലയാളത്തിലാണ് തന്റെ അനുഭവങ്ങള്‍ വിസാസൊ പങ്കുവയ്ക്കുന്നത് എന്നതും വീഡിയോ വൈറലാകാൻ കാരണമായി .
മന്ത്രി എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റ്
നാഗാലാൻഡ് സ്വദേശിയായ ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് പറയുന്നത് നമുക്ക് കേള്ക്കാം. അദ്ദേഹം MBBSഉം MSഉം പഠിച്ചത് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലാണ്. കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് അദ്ദേഹം ഉന്നതവിദ്യാഭ്യാസം ചെയ്യാൻ ഇവിടെ എത്തിയത്. നീണ്ട 10 വർഷം ഇവിടെ ജീവിച്ച യുവ ഡോക്ടർക്ക് കേരളത്തെക്കുറിച്ച്, ഇവിടത്തെ ആരോഗ്യ സംവിധാനത്തെക്കുറിച്ച്, മലയാളികളുടെ ആതിഥ്യമര്യാദയെക്കുറിച്ച്, പെരുമാറ്റത്തെക്കുറിച്ച് ഏറെ പറയാനുണ്ട്. നമുക്ക് കേള്ക്കാം, അറിയാം ഡോ. വിസാസൊ കിക്കിയെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here