പരാജയപ്പെട്ടവരെക്കൂടി വിജയത്തിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോഴേ എൻലൈറ്റ് വിദ്യാഭ്യാസ പദ്ധതി പൂർണമാവുകയുള്ളു: മന്ത്രി എം ബി രാജേഷ്

തൃത്താല നിയോജക മണ്ഡലത്തിൽ പത്താം ക്ലാസ്സിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ്സ് നടത്തി. എൻലൈറ്റ് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ക്ലാസ്. തോൽവി ഒന്നിന്റെയും അവസാന വാക്കല്ലെന്ന് ഓർമ്മിപ്പിക്കുകയും, പരാജയത്തെ അതിജീവിക്കാൻ കൈപിടിച്ച് ചേർത്തുനിർത്തുകയുമായിരുന്നു ക്ലാസിന്റെ ഉദ്ദേശമെന്ന് മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: തെരച്ചിൽ തുടരുന്നു; ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായില്ല

പരാജയപ്പെട്ടവരെക്കൂടി വിജയത്തിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോഴേ എൻലൈറ്റ് എന്ന മാനവികതയിലൂന്നിയ വിദ്യാഭ്യാസ പദ്ധതി പൂർണമാവുകയുള്ളുവെന്നും വിജയിച്ചവരെ അനുമോദിക്കും മുമ്പു തന്നെ പരാജിതരെ ചേർത്തു നിർത്താനുള്ള പരിപാടി നടത്താൻ തീരുമാനിച്ചതും അതിനാലാണ് എന്നും മന്ത്രി കുറിച്ചു.പദ്ധതിയുടെ ഭാഗമായി സേ പരീക്ഷയെഴുതാൻ ഈ കുട്ടികൾക്ക് പ്രത്യേക ക്ലാസും ഒരുക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

ALSO READ: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്

തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന എൻലൈറ്റ് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ്സ് നടത്തി. തോൽവി ഒന്നിന്റെയും അവസാന വാക്കല്ലെന്ന് ഓർമ്മിപ്പിക്കുകയും, പരാജയത്തെ അതിജീവിക്കാൻ കൈപിടിച്ച് ചേർത്തുനിർത്തുകയുമായിരുന്നു ക്ലാസിന്റെ ഉദ്ദേശം. പരാജയപ്പെട്ടവരെക്കൂടി വിജയത്തിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോഴേ എൻലൈറ്റ് എന്ന മാനവികതയിലൂന്നിയ വിദ്യാഭ്യാസ പദ്ധതി പൂർണമാവുകയുള്ളു . വിജയിച്ചവരെ അനുമോദിക്കും മുമ്പു തന്നെ പരാജിതരെ ചേർത്തു നിർത്താനുള്ള പരിപാടി നടത്താൻ തീരുമാനിച്ചതും അതിനാലാണ്. സേ പരീക്ഷയെഴുതാൻ ഈ കുട്ടികൾക്ക് പ്രത്യേക ക്ലാസും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News