മാലിന്യ മുക്ത നവകേരളം എന്ന ലക്ഷ്യത്തിനായി ജനകീയ ഇടപെടൽ ഉണ്ടാകണമെന്ന് മന്ത്രി എംബി രാജേഷ്. സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി, ‘മാലിന്യമുക്ത നവകേരളം’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയ്‌ൻ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ട്. എങ്കിലും പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത മാറിയിട്ടില്ല. ജനങ്ങളുടെ ഈ മനോഭാവത്തിൽ മാറ്റമുണ്ടാകണം.
അതിന് ശക്തമായ ബോധവൽക്കരണവും ഒപ്പെ കർശനമായ നിയമ നടപടി ഉണ്ടാകണമെന്നും എംബി രാജേഷ് പറഞ്ഞു. കൊച്ചി മേയർ എം അനിൽകുമാർ അധ്യക്ഷനായിരുന്ന ചടങ്ങില്‍, നവകേരളം മിഷൻ കോ ഓർഡിനേറ്റർ ഡോ ടിഎൻ സീമ, സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സിഎം ദിനേശ്‌മണി, എസ് സതീഷ് തുടങ്ങിയവരും പങ്കെടുത്തു.
NEWS SUMMERY: Minister MB Rajesh said that there should be public intervention for the goal of a garbage-free Kerala
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here