തൃത്താലയിലെ ആനക്കര പഞ്ചായത്തിലെ നയ്യൂര്‍ ജി ബി എല്‍ പി സ്‌കൂളില്‍ പുതിയ കെട്ടിടം വരുന്നത് പ്രത്യേക സന്തോഷം നല്‍കുന്നതാണെന്ന് മന്ത്രി എംബി രാജേഷ്. തൃത്താലയിലെ ഏറ്റവും അവികസതിമായ പ്രദേശം എന്ന് വിളിക്കാവുന്ന ഒരു ഗ്രാമമാണ് നയ്യൂര്‍. 1912 ലാണ് നയ്യൂര്‍ ജി ബി എല്‍ പി സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. 1980 ലാണ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 5 മുറി കെട്ടിടം മാത്രമാണ് അന്ന് സ്‌കൂളിന് ഉണ്ടായിരുന്നത്. പിന്നീട് 2000 ല്‍ DPEP പദ്ധതി പ്രകാരം ലഭിച്ച 2 ക്ലാസ് മുറി കെട്ടിടവും കൂടാതെ 2006 – 2007 വര്‍ഷത്തില്‍ SSA പദ്ധതി പ്രകാരം അനുവദിച്ച 3 ക്ലാസ് മുറി കെട്ടിടവും മാത്രമാണ് ഇപ്പോള്‍ ഈ സ്‌കൂളിനുള്ളത്. ഇടത് മുന്നണി സര്‍ക്കാരുകളുടെ കാലത്താണ് ഈ സ്‌കൂളിന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുള്ളത് എന്ന് ചുരുക്കം.
ഇപ്പോഴിതാ 90 ലക്ഷം രൂപക്ക് 4 ക്ലാസ് മുറികളോട് കൂടിയ 2879.47 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം നയ്യൂര്‍ സ്‌കൂളിനായി ഉയരുകയാണ്. വിട്രിഫൈഡ് ടൈലുകള്‍ പാകിയ ഇമല്‍ഷന്‍ പെയിന്റ് അടിച്ച നല്ല ഒന്നാന്തരം കെട്ടിടം ആണ് നയ്യൂര്‍ സ്‌കൂളിനായി നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് 90 ലക്ഷം രൂപ അനുവദിപ്പിച്ചിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയോടുള്ള സ്‌നേഹവും നന്ദിയും അറിയിക്കട്ടെ.
പ്ലാന്‍ ഫണ്ടില്‍ നിന്ന് മാത്രം തൃത്താലയിലെ 9 സ്‌കൂളുകള്‍ക്കായി 10.20 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇതിന് പുറമെ കിഫ്ബിയിലൂടെ 8 സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ 25.70 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 48.89 കോടി രൂപയാണ് തൃത്താലയിലെ വിദ്യാഭ്യാസ മേഖലക്ക് ഇക്കഴിഞ്ഞ മൂന്നര വര്‍ഷക്കാലം കൊണ്ട് മാത്രം അനുവദിച്ചത്. കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹെല്‍ത്തി കിഡ്‌സ് പദ്ധതിയുടെ ഉദ്ഘാടനവും നയ്യൂര്‍ സ്‌കൂളില്‍ ഇതോടൊപ്പം നിര്‍വഹിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here