കിക്മയിൽ എം ബി എ അഡ്മിഷൻ

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2024-26 ബാച്ചിലേയ്ക്കുളള അഡ്മിഷന് ജനുവരി 31 -ന് നാഗമ്പടത്തുളള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

Also read:രാവിലെ എഴുനേറ്റയുടന്‍ നിര്‍ത്താതെയുള്ള തുമ്മലാണോ പ്രശ്‌നം; തുമ്മലകറ്റാന്‍ ഇതാ ഒരു എളുപ്പവഴി

കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Also read:പ്രണയബന്ധം അവസാനിപ്പിച്ചതില്‍ വിഷമം; സോഷ്യല്‍മീഡിയയില്‍ ലൈവില്‍ വന്ന ശേഷം 21കാരന്‍ തൂങ്ങിമരിച്ചു

ഒ.ഇ.സി. / എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
50% മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത.അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9188001600, 9891739426.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News