ഈ സീസണോടു കൂടി പിഎസ്ജി വിടുമെന്ന വിവരം ഫ്രഞ്ച് നായകന് കിലിയന്‍ എംബാപ്പെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാന്‍ ഇറങ്ങിയ എംബാപ്പെയ്ക്ക് നല്ല അനുഭവമല്ല ഗ്രൗണ്ടില്‍ നിന്നും അനുഭവിച്ചത്.
Also Read: മാധ്യമ പ്രവര്ത്തകന് ബിപിന്‍ ചന്ദ്രന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അന്തിമോപചാരം അര്‍പ്പിച്ചു
മത്സരം തുടങ്ങും മുന്‍പ് സ്ക്രീനില്‍ എംബാപ്പെയുടെ ചിത്രം കാണിച്ചപ്പോള്‍ ആരാധകര്‍ താരത്തിനെ കൂക്കി വിളിച്ചു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍ എന്നിവരും ടീം വിടാന്‍ തീരുമാനിച്ച ഗ്രൗണ്ടിലെത്തിയപ്പോള്‍ കൂവല്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സമാനമായിരുന്നു എംബാപ്പെയ്ക്കും നേരിടേണ്ടി വന്നത്.
ടൗളോസിനെതിരായ ഹോം പോരാട്ടം പിഎസ്ജി തോല്‍ക്കുകയും ചെയ്തിരുന്നു. ദ്യ ഗോള്‍ നേടി ടീമിനു ലീഡ് സമ്മാനിക്കാന്‍ എംബാപ്പെയ്ക്ക് സാധിച്ചു. പക്ഷേ പിന്നീട് ടീം മൂന്ന് ഗോളുകള്‍ വഴങ്ങി.
Pitada a Mbappé cuando ha sonado su nombre en la megafonía del Parque de los Príncipes, a 45 minutos del PSG-Toulouse. @diarioas @carrusel pic.twitter.com/kIyFtWQvxx
— Andrés Onrubia Ramos (@AndiOnrubia) May 12, 2024
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here