തനിക്കെതിരെയുള്ള പീഡന പരാതി ‘ഫേക്ക് ന്യൂസ്’; ആരോപണത്തിൽ പ്രതികരിച്ച് എംബാപ്പെയും ക്ലബ്ബും

താൻ മാധ്യമങ്ങളുടെ വ്യാജ വാർത്താ ആക്രമണത്തിന് ഇരയായതായി റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ. എംബാപ്പെക്കെതിരെ ലൈംഗിക പീഡന പരാതി വന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നടത്തിയ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്ത സ്വീഡിഷ് പ്രോസിക്യൂട്ടറും സ്ഥിരീകരിച്ചിരുന്നു. സ്വീഡിഷ് പത്രങ്ങളായ എക്സ്പ്രസ്സെനും അഫ്തോൻബ്ലേഡറ്റുമാണ് വാർത്ത പുറത്തുവിട്ടത്. ഒക്ടോബർ 10ന് ബാങ്ക് ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് ഇര നൽകിയ പരാതി. എംബാപ്പെയും സുഹൃത്തുക്കളും ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്.

ALSO READ: ഒക്ടോബര്‍ 23, 24 തീയതികളില്‍ തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും

എന്നാൽ പരാതി വ്യാജ വാർത്തയാണെന്ന് എംബാപ്പെ എക്‌സിൽ കുറിച്ചു. എംബാപ്പെയുടെ പ്രതിച്ഛായയുടെ നശിപ്പിച്ചതിനും, സത്യം പുനഃസ്ഥാപിക്കുന്നതിനും; അപകീർത്തികരമായ പെരുമാറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെയോ മാധ്യമങ്ങൾക്കെതിരെയോ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് എംബാപ്പെ വാർത്താ ഏജൻസിയായ എ എഫ് പിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

ALSO READ: ജനാധിപത്യത്തിന്റെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്: അടൂര്‍ ഗോപാലകൃഷ്ണന്‍

വൈദ്യസഹായം തേടിയ ശേഷമാണ് ഇര പരാതി നല്‍കിയതെന്ന് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നേഷൻസ് ലീഗ് കളിക്കുന്ന ഫ്രഞ്ച് ടീമിനൊപ്പം 25കാരനായ എംബാപ്പെ നിലവിൽ കളിക്കുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk