ഫ്രാന്‍സ് ലീഗ് ജേതാക്കളായ പിഎസ് ജിയുമായി കരാര്‍ പുതുക്കില്ലെന്ന് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. അടുത്ത സീസൺ അവസാനത്തോടെ കരാര്‍ അവസാനിപ്പിക്കുമെന്നുകാട്ടി എംബാപ്പെ ക്ലബ് അധികൃതര്‍ക്ക് കത്ത് നല്‍കി. കരാർ നീട്ടാന്‍ ജൂലൈ 31 വരെ ക്ലബ് താരത്തിന് സമയം അനുവദിച്ചെങ്കിലും അടുത്ത വര്‍ഷത്തോടെ കരാര്‍ അവസാനിപ്പിക്കാന്‍ എംബാപ്പെ തീരുമാനിക്കുകയായിരുന്നു.
തുടരാനില്ലെന്ന എംബാപ്പെയുടെ കത്തിനെ തുടര്‍ന്ന് നിലവിലെ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എംബാപ്പെയെ വിൽക്കാനൊരുങ്ങുകയാണ് പിഎസ് ജിയെന്ന് ഫ്രഞ്ച് മാധ്യമമായ ‘ലെ ക്വിപ്പ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബാപ്പെ ഫ്രീ ഏജന്‍റായി പോകുന്നത് ക്ലബിന് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാലാണ് വിൽപ്പനയെന്ന നിലപാടിലേക്ക് ക്ലബ് എത്തുന്നത്.
ALSO READ: കൊഹ്ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്തിനെന്ന് അറിയില്ല: സൗരവ് ഗാംഗുലി
സൂപ്പര്‍താരം ലയണല്‍ മെസി ക്ലബ് വിട്ട് അമേരിക്കൻ മേജർ ലീഗിലെ ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് എംബാപ്പെയും ക്ലബിനോട് വിടചൊല്ലാനൊരുങ്ങുന്നത്. പിഎസ് ജിയുടെ മുന്നേറ്റനിരയിലെ ത്രയത്തിലുള്‍പ്പെട്ട ബ്രസല്‍ താരം നെയ്മറും ക്ലബ് വിടുമെന്നാണ് സൂചനകള്‍. മെസിക്കും നെയ്മറിനുമെതിരെ കളിക്കളത്തിലും പുറത്തും പിഎസ് ജി ആരാധകര്‍ നടത്തിയ അധിക്ഷേപം അടുത്തയിടെ അതിരുകടന്നിരുന്നു.
ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനുടമയായ എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് അടക്കമുള്ള വമ്പൻ ക്ലബുകൾ രംഗത്തുണ്ട്. മുന്നേറ്റനിരയില്‍ കരീം ബെൻസേമയ്ക്ക് പകരക്കാരനെ തേടുന്ന റയലിന് എംബാപ്പെ മുതല്‍ക്കൂട്ടാകും. മുമ്പും എംബാപ്പയെ സ്വന്തമാക്കാൻ രണ്ടു തവണ റയൽ നീക്കം നടത്തിയിരുന്നു.
ALSO READ: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലൈയില്‍ ആരംഭിക്കും
പിഎസ് ജിക്കായി 260 മത്സരങ്ങളിൽ 212 ഗോൾ നേടിയിട്ടുള്ള എംബാപ്പെ ഈ സീസണിലെയും മികച്ച ഗോള്‍വേട്ടക്കാരനാണ്. 2017ൽ മൊണോക്കൊയിൽനിന്ന് വായ്പ അടിസ്ഥാനത്തിലാണ് എംബാപ്പെ പിഎസ് ജിയിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here