ട്രാൻസ്ഫർ തുകയിൽ ഉടക്കി റയലും പാരിസും; എംബാപ്പെ തത്കാലം റയലിലേക്കില്ല

ഫ്രഞ്ച് സൂപ്പർതാരം കിലിയന്‍ എംബാപ്പേ ഈ സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് എത്തില്ല. പി.എസ്.ജി ആവശ്യപ്പെട്ട ഭീമൻ ട്രാൻസ്ഫർ തുക നൽകി താരത്തെ ഈ സീസണിൽ സ്വന്തമാക്കുന്നതിൽ നിന്ന് റയൽ മാഡ്രിഡ് പിൻമാറിയതോടെയാണ് എംബാപ്പെയുടെ ട്രാൻഫർ നീക്കം താത്ക്കാലികമായി അവസാനിച്ചത്.

ALSO READ: കാസർകോഡ് കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്വമേധയാ കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ

ഇതോടെ തന്‍റെ ഡ്രീം ക്ലബായ റയൽ മാഡ്രിഡിനായ് പന്ത് തട്ടുകയെന്ന കിലിയൻ എംബാപ്പെയുടെ സ്വപ്നങ്ങൾക്ക് താത്ക്കാലികമായി തിരിച്ചടിയായിരിക്കുകയാണ്. താരത്തിനായി 250 മുതൽ 300 മില്യണിന്‍റെ ഭീമൻ ട്രാൻസ്ഫർ ഫീയാണ് പി.എസ്.ജി ആവശ്യപ്പെട്ടത്. എന്നാൽ തങ്ങളുടെ ബന്ധവൈരികളായ പി.എസ്.ജിക്ക് ഇത്രയും തുക നൽകി താരത്തെ സ്വന്തമാക്കുന്നതിൽ നിന്ന് റയൽ മാഡ്രിഡ് പിൻമാറിയതോടെയാണ് എബാപ്പെയുടെ വരവിനായുള്ള റയൽ ആരാധകരുടെ പ്രതീക്ഷ നീണ്ടത്. 2024ൽ കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാനാണ് റയലിന്‍റെ നീക്കം. ഇതിലൂടെ കഴിഞ്ഞ സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ എംബാപ്പെയെ സ്വന്തമാക്കാനുള്ള നീക്കത്തിന് തിരിച്ചടി നൽകിയ പി.എസ്.ജിക്ക് കനത്ത മറുപടി നൽകുക കൂടിയാണ് റയൽ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ് ലക്ഷ്യം വെക്കുന്നത്.

ALSO READ: കനത്ത മഴ; ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

പി.എസ്.ജി താരമായ എംബാപ്പേയെ സ്വന്തമാക്കാന്‍ ഏറെക്കാലമായി റയല്‍ മാഡ്രിഡ് രംഗത്തുണ്ട്.എന്നാല്‍ നിലവിലെ സംഭവവികാസങ്ങളനുസരിച്ച് എംബാപ്പെയെ റയലിന്‍റെ ജേഴ്സിയണിഞ്ഞ് കാണാൻ റയൽ ആരാധകർ ഒരുവര്‍ഷം കൂടി കാത്തിരിക്കണം.
എംബാപ്പെ പ്രതീക്ഷ അവസാനിച്ചതോടെ സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ ദുസന്‍ വ്‌ലാഹോവിച്ചിനെ തല്‍ക്കാലത്തേക്ക് ടീമിലെത്തിക്കാനും റയല്‍ ശ്രമം തുടങ്ങി. ഇറ്റാലിയന്‍ ക്ലബ് യുവന്റസില്‍ നിന്ന് വ്‌ലാഹോവിച്ചിനെ ഒരുവര്‍ഷത്തേക്ക് ലോണടിസ്ഥാനത്തിൽ സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തിക്കാനാണ് റയലിന്‍റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News