മെസ്സിയെയും, ഇസ്രയേലിനെയും, ടോട്ടനമിനെയും കളിയാക്കി എംബപ്പേ ; സത്യാവസ്ഥ അറിഞ്ഞപ്പോൾ ഞെട്ടി ഫുട്ബോൾ ലോകം

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെയുടെ ‘എക്‌സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. ‘$MBAPPE’ എന്ന പേരില്‍ ക്രിപ്‌റ്റോകറന്‍സിയുടെ പ്രമോഷന്‍ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം മാധ്യമ ശ്രദ്ധ നേടുന്നത്. നിരവധി പോസ്റ്റുകളായിരുന്നു നിമിഷ നേരം കൊണ്ട് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് ക്രിസ്റ്റ്യാനോ-മെസ്സി ഫാൻ ഫൈറ്റ് ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും ലിയോണല്‍ മെസ്സിയെ പരിഹസിച്ചും അക്കൗണ്ടില്‍ നിന്ന് തുടരെ തുടരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. മാത്രമല്ല, ഇംഗ്ലീഷ് പ്രീമിയർ ക്ലബ് ടോട്ടനം ഹോട്സ്പറിനെ കളിയാക്കിയും പോസ്റ്റുകളുണ്ട്. ഒപ്പം പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് പറയുന്നതിനൊപ്പം ഇസ്രയേലിനെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റും താരത്തിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു.

ALSO READ : വെൽക്കം ടു മഞ്ഞപ്പട: ജെസൂസ് ഹിമെനസ് നൂനസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

എന്നാൽ ഇതുകൊണ്ടൊന്നും പോസ്റ്റുകളുടെ ഒഴുക്കിനു അവസാനമുണ്ടായില്ല. പ്രകോപനപരമായ നിരവധി പോസ്റ്റുകള്‍ ആയിരുന്നു അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേ ഇരുന്നത്. ഫുട്‌ബോള്‍ മുതല്‍ ഇസ്രയേല്‍- പലസ്തീന്‍ തര്‍ക്കം വരെ പിന്നീട് പോസ്റ്റുകളായെത്തി. അതേസമയം പോസ്റ്റുകളെല്ലാം വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News