നീറ്റ് യു.ജി 2024 ആദ്യറൗണ്ട്; ഓള്‍ ഇന്ത്യ ക്വാട്ടയില്‍ 19,603 റാങ്കിനുവരെ എം.ബി.ബി.എസ് ഓപ്പണ്‍സീറ്റ്

മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നീറ്റ് യു.ജി. 2024 റാങ്ക് അടിസ്ഥാനമാക്കി നടത്തിയ ആദ്യ അഖിലേന്ത്യാ അലോട്മെന്റില്‍ 19,603 വരെ റാങ്കുള്ളവര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 15 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട സീറ്റില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ എം.ബി.ബി.എസ്. അലോട്മെന്റ് ലഭിച്ചു.ആദ്യ 100 റാങ്കുകാരില്‍ 67 പേര്‍ക്ക് ന്യൂഡല്‍ഹി എയിംസില്‍ അലോട്മെന്റ് ലഭിച്ചു. 12 പേര്‍ക്കാണ് പുതുച്ചേരി ജിപ്മറില്‍ അലോട്‌മെന്റ് ലഭിച്ചത്.

ALSO READ:കേരളത്തിലെ സിപിഐയുടെ നിലപാട് പറയേണ്ടത് സംസ്ഥാന നേതാക്കളാണ്, ദേശീയ നേതാക്കളല്ല; ആനി രാജയെ തള്ളി ബിനോയ് വിശ്വം

കേരളത്തിലെ 12 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 261 എം.ബി.ബി.എസ്. സീറ്റുകളും ആറ് സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലെ 45 ബി.ഡി.എസ്. സീറ്റുകളുമാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്

കേരളത്തില്‍ യു.ആര്‍./ഓപ്പണ്‍ വിഭാഗത്തില്‍, എം.ബി.ബി.എസ്.-അവസാന അലോട്‌മെന്റ് റാങ്ക് 6990 ആണ്. ബി.ഡി.എസിന് 31,734. ആദ്യ അലോട്മെന്റില്‍ കേരളത്തില്‍ വിവിധ വിഭാഗങ്ങളില്‍ അവസാനമായി അലോട്മെന്റ് ലഭിച്ച നീറ്റ് യു.ജി. 2024 റാങ്കുകള്‍ കാറ്റഗറിതിരിച്ച് പട്ടിക രണ്ടിലും മൂന്നിലും നല്‍കിയിരിക്കുന്നു. വിവരങ്ങള്‍ക്ക്: mcc.nic.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News