രാജസ്ഥാനിൽ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. ഉദയ്പൂരിലെ ബിആർ അംബേദ്കർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയാണ് മരിച്ചത്. രാത്രി മൂന്ന് മണിയോടെ ഹോസ്റ്റലിന്റെ ആറാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യാ ചെയ്യുകയായിരുന്നു.
Also read: യുപിയില്‍ പ്രസവശേഷം വാര്‍ഡിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് തകര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം
രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ രാഹുൽ കുമാർ ഗരാസിയ ആണ് ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ ചെരുപ്പും മൊബൈൽ ഫോണും ആറാം നിലയിൽ നിന്ന് കണ്ടെത്തി. രണ്ട് ദിവസം മുൻപ് നടന്ന ഒരു പരീക്ഷയിൽ വേണ്ടത് പോലെ ഉത്തരമെഴുതാൻ സാധിച്ചില്ലെന്ന് രാഹുൽ സഹപാഠികളോട് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഉദയ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. കൂടെയുള്ള സഹപാഠികളോട് അന്വേഷിച്ചപ്പോഴാണ് പൊലീസിന് ഈക്കാര്യം മനസിലായത്. പരീക്ഷയ്ക്ക് നല്ല രീതിയിൽ ഉത്തരം എഴുതാൻ കഴിയാത്തതാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here