എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു. എറണാകുളം ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് രണ്ടാം വർഷ വിദ്യാർഥിനി ഇരിക്കൂർ സ്വദേശി ഫാത്തിമ ഷഹനയാണ് മരിച്ചത്. ഇന്നലെ രാത്രി 11 30 ആയിരുന്നു അപകടമുണ്ടായത്. ലേഡീസ് ഹോസ്റ്റലിലെ ഏഴാം നിലയിൽ നിന്നും താഴെ വീഴുകയായിരുന്നു. കാൽ തെറ്റി വീണതാണെന്ന് നിഗമനം. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Also read: റിജിത്തിന്റെ കൊലപാതകത്തിലൂടെ ഒരു കുടുംബത്തെയാണ് ആര്‍ എസ് എസ് അനാഥമാക്കിയത്: ഇ പി ജയരാജന്‍
അതേസമയം, മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ് മരിച്ച മണി. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Also read: ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി; കോട്ടയത്ത് ഫിനാന്‍സ് സ്ഥാപനഉടമയെ ആക്രമിച്ച് പണം തട്ടി
MBBS student died after falling from the top of the hostel building
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here