ഉത്തർ പ്രദേശിൽ എംബിബിഎസ് വിദ്യാർത്ഥിയെ കോളേജ് ക്യാമ്പസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ വിദ്യാർത്ഥിയായ കുശാഗ്ര പ്രതാപ് സിങ്ങിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ; ഇസ്രയേലിലെ ബീർഷെബ ബസ് സ്റ്റേഷനിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
ഷാജഹാൻപൂരിലെ ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിലാണ് സംഭവം. കുശാഗ്രയെ ക്യാമ്പസിനുള്ളിലെ ഹോസ്റ്റലിന്റെ പിന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചുകിടന്ന നിലയിലാണ് മൃതദേശം കണ്ടെത്തിയത്. ഇയാൾ സ്വയം കെട്ടിടത്തിൽ നിന്നും ചാടി മരിച്ചതാണോ അതോ ആരെങ്കിലും പിന്നിൽ നിന്നും തള്ളിയിട്ടതാണോ എന്നത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
ALSO READ; യുഎസിൽ ആഞ്ഞടിച്ച് ഹെലിൻ; ചുഴലിക്കാറ്റിൽ മരണം 227 ആയി
കുശാഗ്ര താമസിച്ചിരുന്ന മുറി പൊലീസ് സീൽ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഹോസ്റ്റലിലുള്ള ചില വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഹോസ്റ്റലിലെ സിസിടിവി വിഡിയോകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി. നടപടിക്രമണങ്ങൾ പൂർത്തിയയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here