തെരുവ് നായ ആക്രമണം: ദയാവധം നടപ്പാക്കും, കേന്ദ്ര ചട്ടങ്ങള്‍ തയ്യാറാക്കിയത് മണ്ണിൽ ഇറങ്ങി നടക്കാത്തവരെന്ന് മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്തെ തെരിവ് നായ ആക്രമണങ്ങളില്‍ നടപടിയുണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.  മാരകമായി മുറിവേറ്റതും, അസുഖമുള്ളതുമായ നായ്ക്കളെ കൊല്ലാമെന്നും ദയവധം നടപ്പാക്കാന്‍ അനുവാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ചട്ടങ്ങള്‍ക്കെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഏതോ വരേണ്യർ എവിടെയോ ഇരുന്നു എഴുതി തയ്യാറാക്കിയ ചട്ടങ്ങളാണ് നടപ്പിലാക്കുന്നത്. മണ്ണിൽ ഇറങ്ങി നടക്കാത്തവരാണ് നിയമം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നീതി ലഭിച്ചതില്‍ സന്തോഷം, നേരിട്ടത് വന്‍ മാധ്യമ വേട്ട: പ്രിയ വര്‍ഗീസ്

തെരുവ് നായ ഉയര്‍ത്തുന്ന ഭീഷണി ഗുരുതരമായ ഒരു സാഹചര്യം സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുണ്ട്.അക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തു. ജനങ്ങ‍ഴളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുന്ന സ്ഥിതിവിശേഷം ഉയര്‍ന്നുവന്നിരിക്കുകയാണെന്നും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എബിസി റൂള്‍സിന്‍റെയും നിരവധി കോടതി വിധികളുടെയും പരിധിയില്‍ നിന്ന് മാത്രമേ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ ക‍ഴിയു എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പരിമിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘എസ്എഫ്‌ഐ പ്രൊട്ടക്ടര്‍; പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കും’ മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News