ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യുഎഇ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ എം.ബി. ഇസെഡ്-സാറ്റിന്റെ വിക്ഷേപണം വിജയം. ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങി യുഎസിലെ കാലിഫോർണിയയിൽ നിന്ന് ചൊവ്വാഴ്ച രാത്രി യുഎഇ സമയം 10 .49 ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് എം.ബി.ഇ സെഡ്-സാറ്റ് വിക്ഷേപിച്ചത്.
മേഖലയിലെ ഏറ്റവും ശക്തമായ ഭൗമ നിരീക്ഷണ കാമറ സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹമാണ് ‘എം.ബി.ഇസെഡ്-സാറ്റ്’. ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾക്ക് വാണിജ്യ ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ ഇത് വളരെയധികം ഉപകാരപ്പെടും. ആഗോള ബഹിരാകാശ വ്യവസായത്തിലെ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് പദ്ധതി.
Also Read: ബഹിരാകാശ രംഗത്തെ അഭിമാന നേട്ടം, പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ജിഡിആർഎഫ്എ ദുബായ്
യുഎഇയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച നാനോ സാറ്റലൈറ്റായ എച്ച്.സി.ടി സാറ്റ്-1ഉം ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തിൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായും മുഴുവൻ സംവിധാനങ്ങളും പ്രവർത്തനക്ഷമമായതായും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പേരിലുള്ള എം.ബി.ഇസെഡ്-സാറ്റ് ഭൗമനിരീക്ഷണത്തിൽ നിർണായകമാകും. ഉപഗ്രഹം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളും കൂടുതൽ വ്യക്തതയുള്ള വിവരങ്ങളും നൽകും. 3×5 മീറ്റർ നീളവും 750 കിലോ ഭാരവുമുള്ള ഉപഗ്രഹം ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ് വികസിപ്പിച്ചത്. നാനോ സാറ്റലൈറ്റുകളടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങൾ യുഎഇ നേരത്തേ വിക്ഷേപിച്ചിട്ടുണ്ട്.
MBRSC announces the successful launch of MBZ-SAT, the most advanced satellite in the region
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here