ബഹിരാകാശത്ത് യുഎഇയുടെ ചരിത്രദൗത്യമായി വിശേഷിപ്പിക്കുന്ന എംബിസെഡ് സാറ്റ് ഈ മാസം വിക്ഷേപിക്കും.യുഎഇ തദ്ദേശീയമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇത്. സ്പേസ് എക്സിന്റെ ഫാൽക്കൽ നൈൻ റോക്കറ്റിലാകും വിക്ഷേപണം. എമിറാത്തി എഞ്ചിനീയർമാർ വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്ന ഉപഗ്രഹമാണ് എംബിസെഡ് സാറ്റ്. യുഎഇയുടെ നാലാമത്തെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇത്.
പരീക്ഷണ ഘട്ടത്തിന് ശേഷമാകും ഉപഗ്രഹം വിക്ഷേപിക്കുക. പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം, നാവിഗേഷൻ, കാർഷിക വികസനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഉപഗ്രഹം നൽകുന്ന ഡാറ്റ പ്രധാനമായും ഉപയോഗിക്കുക.
ALSO READ: സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വിസ; മാനദണ്ഡങ്ങൾ പുറത്തുവിട്ട് ദുബായ്
മേഖലയിൽ ഏറ്റവും മികച്ച റെസൊലൂഷ്യനിൽ ചിത്രങ്ങൾ പകർത്തുന്ന സാങ്കേതിക വിദ്യയാണ് ഉപഗ്രഹത്തിലേത്. മെക്കാനിക്കൽ ഘടനയുടെയും ഇലക്ട്രോണിക് മൊഡ്യൂളുകളുടെയും 90 ശതമാനവും നിർമിച്ചത് രാജ്യത്തിനകത്തെ കമ്പനികളാണ്. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായാണ് ഉപഗ്രഹത്തിന് എംബിസെഡ് സാറ്റ് എന്ന് പേരിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here