സി പി ഐ എം നേതാവും വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈൻ വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം. വിട്ടുവീഴ്ചയില്ലാത്ത പുരോഗമന ചിന്തയും നിലപാടുകളിലെ കാർക്കശ്യവുമായിരുന്നു എം സി ജോസഫൈൻ്റ പ്രത്യേകത. നിലപാടുകളുടെ പേരിൽ അവരെ വിമർശിച്ചവർ പോലും ആ അസാനിധ്യം വേദനയോടെ ഇപ്പോൾ തിരിച്ചറിയുന്നു.
യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിൽ ജനിച് പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃ നിരയിലേക്ക് ഉയർന്ന വനിതാ നേതാവായിരുന്നു എം സി ജോസഫൈൻ . അഞ്ച് പതിറ്റാണ്ടു നീണ്ട പൊതു പ്രവർത്തനത്തിനിടെ സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം , വനിതാ കമ്മീഷൻ അധ്യക്ഷ തുടങ്ങി ഒട്ടേറെ പദവികൾ എം സി ജോസഫൈനെ തേടിയെത്തി. , മറ്റുള്ളവരെ തൃപ്തിപ്പെടുത്തുതിനായി സ്വന്തം നിലപാടുകളിൽ വെള്ളം ചേർക്കാൻ ഒരു ഘട്ടത്തിലും ജോസഫൈൻ തയ്യാറായിരുന്നില്ല. 2022 ഏപ്രിൽ 10 ന് വിട പറയും വരെ പുരോഗമന പക്ഷത്ത് വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിച്ചു.
1948 ആഗസ്‌ത് മൂന്നിന് വൈപ്പിൻ മുരിക്കുംപാടത് ഒരു യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിൽ ജനിച്ച എം സീ ജോസഫൈൻ നന്നേ ചെറുപ്പത്തിൽ തന്നെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടയയായി . ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിലാണ് കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തനത്തിലേക്ക് വരുന്നത്. വിദ്യാർത്ഥി, മഹിള, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തി നേതൃപദവിയിലേക്ക് ഉയർന്നു. പുരോഗമന പക്ഷത്ത് നിറഞ്ഞു നിന്ന പ്രിയ സഖാവിൻ്റെ വേർപാട് സൃഷ്ടിച്ച ആഘാതം രണ്ട് ആണ്ടുകൾ പിന്നിടുമ്പോഴും സഹപ്രവർത്തകർക്ക് വിട്ടുമാറിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here