പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രാജിവച്ച് ബോക്സിംഗ് താരം മേരി കോം

പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രാജിവച്ച് ബോക്സിംഗ് താരം മേരി കോം.വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജി വെച്ചതെന്നാണ് മേരി കോമിന്റെ വിശദീകരണം. രാജി തീരുമാനം അംഗീകരിക്കുന്നുവെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷ വ്യക്തമാക്കി.

ALSO READ:സംഘപരിവാര്‍ മനസിനൊപ്പം നില്‍ക്കുന്നതിനാലാണ് ‘സൗകര്യമില്ലായ്മ’; എം എം ഹസ്സന് മുഖ്യമന്ത്രിയുടെ മറുപടി

രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെന്തും താൻ ചെയ്യുമെന്നും എന്നാൽ ഒളിമ്പിക്സിൽ ഇന്ത്യൻ നായക സ്ഥാനം വഹിക്കാൻ തനിക്ക് കഴിയില്ല എന്നും മേരി കോം പറഞ്ഞു. ഏറ്റെടുത്ത പ്രവർത്തിയിൽ നിന്ന് പിന്മാറുന്നത് ദുഃഖകരമാണ്. എന്നാൽ മറ്റു വഴികൾ ഇല്ലാത്തതിനാലാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. തന്റെ രാജ്യത്തെ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒളിമ്പിക്സ് വേദിയിൽ താനുണ്ടാവുമെന്നും മേരി കോം പറഞ്ഞു.

കൂടിയാലോചനകൾക്ക് ശേഷം പകരക്കാരനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിക്കും. അതേസമയം ഒളിമ്പിക്സ് വേദിയിൽ മേരി കോമിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന് പി ടി ഉഷ പറഞ്ഞു.

ALSO READ: ‘ദി കേരള സ്റ്റോറിയിലെ റിയൽ സൂപ്പർ സ്റ്റാർ’; 34 കോടി സമാഹരിക്കാൻ നേതൃത്വം നൽകിയ ബൊച്ചെക്ക് അഭിനന്ദന പ്രവാഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here