എംസി റോഡ് ആറ് വരിപ്പാതയാക്കുന്നു; ഭരണാനുമതി ലഭിച്ചുവെന്നറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

M C ROAD

എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്. ഫേസ്ബുക്ക് റീലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണ് എംസി റോഡ്. മൊത്തത്തിൽ റോഡിന് 240.6 കി.മീ. ദൈർഘ്യം ഉണ്ട്.

ALSO READ; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരത്തുനിന്നും നിന്നു തുടങ്ങി വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, , ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി വഴി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയിൽ ദേശീയപാത 47-ൽ ചേരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News