എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന നാല് പേർക്ക് സാരമായി പരുക്കേറ്റു. കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
പന്തളം ഭാഗത്തു നിന്നും അടൂർ ഭാഗത്തേക്ക് ലോഡ്മായി വന്ന KL52 E9117 എന്ന ലോറി ദിശ മാറി വലതു വശത്തുള്ള വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന ഉടമസ്ഥൻ രാജേഷ് (42) ഭാര്യ ദീപ (36) എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മകൾ മീര (12) അവർ തന്നെ പുറത്തെടുത്തു. ഭിത്തി ഇടിഞ്ഞു വീണ് വീടിനുള്ളിൽ കുടുങ്ങിപ്പോയ മകൾ മീനാക്ഷിയെ (16) സേന ഭിത്തി പൊട്ടിച്ചു സുരക്ഷിതമായി പുറത്തെടുത്തു.
also read: കൊച്ചിയിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്
വീടിന്റെ വാർപ്പ് ഏത് സമയത്തും വീഴാമായിരുന്ന സാഹചര്യത്തിൽ സാഹസികമായുള്ള രക്ഷപ്രവർത്തനം ആയിരുന്നു. ലോറിയിലുണ്ടായിരുന്ന 2 പേർക്കും പരുക്കുണ്ട്. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ അനൂപ്, എഫ് ആർ ഒ മാരായ ഹരിലാൽ, ശ്രീജിത്ത്, ദീപേഷ്, ദിപിൻ, അനീഷ്‌കുമാർ, മെക്കാനിക് ഗിരീഷ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here