‘എം സി റോഡ് ഒ സി റോഡാക്കണം’, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി സുധീരന്‍

എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. അതിനു വേണ്ടിയുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Also Read: ദമാമിലെ ഇന്ത്യൻ സാംസ്കാരികോത്സവമായ വിന്റർ ഇന്ത്യാ ഫെസ്റ്റ് സ്വാഗത സംഘം രൂപീകരിച്ചു

ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാല്‍ സ്നേഹിക്കപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടെട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങള്‍ അര്‍പ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം സി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതാണ്. എംസി റോഡി യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ പ്രതികരണമെന്നും സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News