ഹോങ്കോങ് ഓഹരി വിപണിയെ മറികടന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5.18 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ ബിഎസ്ഇ ഹോങ്കോങ് ഓഹരി വിപണിയെ മറികടന്ന് നാലാമത്തെ വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായി. 5.17 ലക്ഷം കോടി ഡോളറാണ് ഹോങ്കോങ് വിപണിയുടെ മൊത്തം മൂല്യമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.

ALSO READ : കുവൈറ്റ് ദുരന്തം; മന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

56.49 ലക്ഷം കോടി ഡോളറിന്റെ മൊത്തം വിപണി മൂല്യവുമായി നിലവില്‍ അമേരിക്കന്‍ വിപണിയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 8.84 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യവുമായി ചൈനയാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള ജപ്പാന്റെ കമ്പനികളുടെ വിപണി മൂല്യം 6.30 ലക്ഷം കോടി ഡോളറാണ്.

ALSO READ: ദിനോസറുകളുടെ സമകാലീനര്‍, ലോകത്തെ ഒറ്റപ്പെട്ട സസ്യത്തിന് ഇണയെ തേടി ശാസ്ത്രഞ്ജര്‍!

ഇക്കഴിഞ്ഞ ജനുവരി 23നിനും ഇന്ത്യന്‍ വിപണി ഹോങ്കോങ്ങിനെ മറികടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News