മക്ഡൊണാള്‍ഡിലെ ബില്ലിംഗ് പിഴവ് നിയമ പോരാട്ടമാക്കി ബെംഗളൂരുവിലെ 33കാരൻ. ഓര്‍ഡര്‍ ചെയ്ത വെജിറ്റേറിയന്‍ ഫ്രഞ്ച് ഫ്രൈയ്ക്ക് പകരം ചിക്കന്‍ ബര്‍ഗറിന് ബില്‍ നല്‍കിയതിനെ തുടര്‍ന്ന് ‘മാനസിക ബുദ്ധിമുട്ട്’ ആരോപിച്ചാണ് യുവാവ് ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ രണ്ട് കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ഫയല്‍ ചെയ്തത്.
ഉള്‍സൂരിലെ ലിഡോ മാളിലെ മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റിലാണ് സംഭവം. യുവാവും ബന്ധുവും വെജിറ്റേറിയന്‍ ഫ്രഞ്ച് ഫ്രൈകള്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. റസ്റ്റോറന്റിന്റെ ബില്ലിങ് സംവിധാനം, ഫ്രൈയേക്കാള്‍ ഉയര്‍ന്ന വിലയുള്ള നോണ്‍ വെജിറ്റേറിയന്‍ മക്ഫ്രൈഡ് ചിക്കന്‍ ബര്‍ഗറിന് (എംഎഫ്സി) തെറ്റായി പണം ഈടാക്കി. പിശക് ശ്രദ്ധയില്‍പ്പെട്ട യുവാവ് ജീവനക്കാരോട് പ്രശ്‌നം ഉന്നയിച്ചു. അവര്‍ പെട്ടെന്ന് ക്ഷമാപണം നടത്തുകയും അസൗകര്യത്തിന് നഷ്ടപരിഹാരമായി 100 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു.
Read Also: മദ്യപിച്ച് വാഹനമോടിച്ചു; കാര്‍ ഡിവൈഡര്‍ മറികടന്ന് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം
എന്നാല്‍ മക്ഡൊണാള്‍ഡ്സ് ഔപചാരികമായി മാപ്പ് പറയണമെന്ന് ജെയിന്‍ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസില്‍ എന്‍സിആര്‍ ഫയല്‍ ചെയ്തു. മക്ഡൊണാള്‍ഡിന് ഇ മെയില്‍ അയക്കുകയും അതിന് മറുപടി ലഭിക്കുകയും ചെയ്തു. പക്ഷേ പ്രശ്‌നം അവിടെ അവസാനിച്ചില്ല. തുടർന്ന് മാനസിക ക്ലേശത്തിനും പൊതു അപമാനത്തിനും നഷ്ടപരിഹാരമായി രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here