ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാൾഡ് അമേരിക്കയിലെ എല്ലാ ഓഫീസുകളും താൽക്കാലികമായി അടച്ചുപൂട്ടുന്നു. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തയാറാകണം എന്ന് ചൂണ്ടിക്കാട്ടി കമ്പനി കഴിഞ്ഞ ആഴ്ച ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.
ഏപ്രിൽ 3 മുതലുള്ള ആഴ്ചയിൽ സ്ഥാപനത്തിന്റെ ജീവനക്കാരുടെ നിലയും അവരുടെ പങ്കും സംബന്ധിച്ച് പ്രധാന തീരുമാനങ്ങൾ പങ്കുവെക്കുമെന്നാണ് കമ്പനി ജീവനക്കാർക്ക് നൽകിയ ഇ മെയിൽ സന്ദേശത്തിൽ അറിയിച്ചത്.
ഈ ആഴ്ച തന്നെ ഓഫീസുകൾ അടച്ചുപൂട്ടുമെന്നും പിരിച്ചുവിടൽ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമമായിട്ടാണ് ഓഫീസുകൾ അടച്ച് പൂട്ടുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ബിസിനസ് തന്ത്രങ്ങൾ പരിഷ്‍കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ നില അവലോകനം ചെയ്യുമെന്ന് കമ്പനി ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. എത്ര ജീവനക്കാരെ പിരിച്ചു വിടും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here