‘എല്ലാവർക്കും എന്റെ സന്തോഷകരമായ ഓണാശംസകൾ’; കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് മക്ഗ്രാത്ത്

മലയാളികൾക്ക് ഓണാശംസകളുമായി ആസ്ട്രേലിയൻ പേസ് ബൗളർ ഗ്ലെൻ മക്ഗ്രാത്ത്. കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് കേരളീയ വേഷത്തിലായിരുന്നു മക്ഗ്രാത്ത് തന്റെ മലയാളി ആരാധകർക്ക് ഓണാശംസകൾ നേർന്നത്.

‘ഓണാഘോഷങ്ങളുടെ ഭാഗമാകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മുഴുവൻ മലയാളികളും ഈ വലിയ ഉത്സവം ആഘോഷിക്കുന്നു. എല്ലാവർക്കും എന്റെ സന്തോഷകരമായ ഓണാശംസകൾ’ എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വിഡിയോയിൽ മക്ഗ്രാത്ത് പറഞ്ഞു.

also read:മതേതര നിയമങ്ങള്‍ ലംഘിക്കുന്നു; സ്‌കൂളുകളില്‍ പര്‍ദ ധരിക്കുന്നത് നിരോധിക്കുമെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി

also read:കേരളത്തിലാദ്യമായി ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

അതേസമയം കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും എം ആർ എഫ് പേസ് ഫൗണ്ടേഷന്‍റെയും നേതൃത്വത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിക്കുന്ന ഫാസ്റ്റ് ബൗളേഴ്സ് ക്യാമ്പിൽ പങ്കെടുക്കാനായി മക്ഗ്രാത്ത് എത്തിയിരുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലും മക്ഗ്രാത്ത് പ​ങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News