മലപ്പുറം കാളികാവില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മഞ്ചേരി കൂരാട് സ്വദേശി പിടിയില്‍. ബെംഗളുരുവില്‍ നിന്നാണ് കാറില്‍ എംഡിഎംഎ എത്തിച്ചത്. കാളികാവ് കറുത്തേനിയില്‍ വെച്ചാണ് എംഡിഎംഎ പിടികൂടിയത്.
പോലീസിനെ കണ്ടതോടെ കാര്‍ ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു. 25 ഗ്രാം എംഡിഎംഎയാണ് പിടികൂടിയിരുന്നത്. ഡിസംബര്‍ 30നാണ് സംഭവം. വണ്ടൂര്‍ പോലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്ന് പ്രതിയ്ക്കായി വലവിരിച്ചു, ഒടുവില്‍ പിടിയിലായി.
കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചീരി നജീബാണ് അറസ്റ്റിലായത്. വണ്ടൂര്‍ ഭാഗത്തേക്ക് മറ്റൊരു കാറില്‍ പ്രതി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വണ്ടൂര്‍ ടൗണില്‍ പൊലീസ് കാത്തുനിന്നു.
ബെംഗളുരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് ആവശ്യക്കാര്‍ക്ക് ചില്ലറയായി വില്‍പ്പന നടത്തുകയാണ് പതിവ്. പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.സലീം, എസ് ഐ കെ പ്രദീപ്, എഎസ്‌ഐ സാബിറ എന്നിവരുടെ നേതൃത്വത്തിലായിരുന്ന് അറസ്റ്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here